Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹമദ് മെഡിക്കൽ കോർപറേഷനിലെ ജീവനക്കാർക്ക് രാജ്യം വിടാൻ വീണ്ടും എക്സിറ്റ് നിർബന്ധമാക്കി

January 31, 2022

January 31, 2022

Newsroom Exclusive

അൻവർ പാലേരി 

ദോഹ : ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ജീവനക്കാർക്ക് രാജ്യം വിടുന്നതിന് വീണ്ടും എക്സിറ്റ് നിർബന്ധമാക്കി.കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ഇത്തരമൊരു നിബന്ധന നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.ഇതാണ് കഴിഞ്ഞ ദിവസം മുതൽ വീണ്ടും നിലവിൽ വന്നത്.കഴിഞ്ഞ ദിവസം അവധിക്കായി നാട്ടിലേക്ക് പോകാനെത്തിയ നിരവധി പേരാണ് ഇതേതുടർന്ന് ബുദ്ധിമുട്ടിലായത്.

നിലവിൽ ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് എക്സിറ്റ് ആവശ്യമില്ല.നേരത്തെ ഇത്തരമൊരു നിയമം പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഈ നിബന്ധന നീക്കം ചെയ്തിരുന്നു.ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ജീവനക്കാർക്ക് മാത്രമാണ് പുതുതായി എക്സിറ്റ് നിർബന്ധമാക്കിയത്.രാജ്യത്തെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താണ് ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് മാത്രമായി ഇത്തരമൊരു നിബന്ധന വീണ്ടും നടപ്പിലാക്കിയതെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News