Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഇനി 'വയനാട് കൂട്ടം,'ജില്ലയിൽ നിന്നുള്ളവർ പുതിയ സംഘടനക്ക് രൂപം നൽകി

June 12, 2022

June 12, 2022

അൻവർ പാലേരി 
ദോഹ : ഖത്തറിലുള്ള വയനാട് ജില്ലയിൽ നിന്നുള്ള പ്രവാസികൾ ചേർന്ന്  "വയനാട് കൂട്ടം" എന്ന പേരിൽ പുതിയ സംഘടനക്ക് രൂപം നൽകി. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഖത്തറിലുള്ള വായനാട്ടുകാരും കുടുംബവും അബൂ ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. കലാ-കായിക പരിപാടികൾ സംഘടിപ്പിക്കുക, ജില്ലയിൽ നിന്നുള്ളവർക്കായി ആവശ്യമായ  സാമൂഹിക ഇടപെടലുകൾ നടത്തുക, വയനാട്ടിൽ നിന്ന് ഖത്തറിലെത്തുന്നവരുടെ വിവരശേഖരണം, ആരോഗ്യ കാര്യങ്ങളിൽ വേണ്ട സഹായം, നിയമസഹായം തുടങ്ങിയവയാണ് കൂട്ടായ്മയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു.

400 ൽ അധികം മെമ്പർമാരും കുടുംബവും അടങ്ങുന്ന കൂട്ടമായ്‌മയുടെ ഉദ്ഘാടനം ഐ സി സി അദ്ധ്യക്ഷൻ പി എൻ ബാബുരാജ് നിർവ്വഹിച്ചു. ചടങ്ങിൽ  ചെറുകാട് പുരസ്‌കാരം  നേടിയ പ്രവാസി എഴുത്തുകാരി ഷീലാ ടോമിയെ ആദരിച്ചു. വയനാട് പയ്യമ്പള്ളി സ്വദേശിനിയാണ് ഷീല ടോമി.റേഡിയോ 98.6  ആർ ജെയും വയനാട് പുൽപ്പള്ളി സ്വദേശിയുമായ ജിബിൻ മുഖ്യാതിഥി ആയിരുന്നു.

വിവിധ കലാ പരിപാടികൾ അരങ്ങേറിയ പരിപാടിയിൽ   കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. ലോഗോ ഡിസൈൻ ചെയ്‌ത ഇസ്‌മായിൽ മുഹമ്മദിന് മെമന്റോയും, സർട്ടിഫിക്കറ്റും നൽകി ഐ സി സി പ്രസിഡണ്ട്  ആദരിച്ചു. കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജിൻറെ പ്രകാശനം ഷീല ടോമി നിർവ്വഹിച്ചു. കൂട്ടായ്മയിലേക്കുള്ള ഔദ്യോഗിക അംഗത്വ രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

അൻവർ സാദത്ത് അദ്ധ്യക്ഷനായ യോഗത്തിൽ നിമിഷ നിഷാദ് സ്വാഗതം പറഞ്ഞു. സുധീർ ബാബു കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു.. കൂട്ടായ്മയുടെ കോർഡിനേഷൻ അംഗങ്ങളെ റഈസ് അലി പരിചയപ്പെടുത്തി.

ലെജു ബത്തേരി, ലതാ കൃഷ്ണ, അനിൽ മാത്യു, റമീഷ് ഇബ്രായി, അബ്ദുൽ മുജീബ്, പി കെ ഹാഷിർ, അഷ്‌റഫ് പൂന്തോടൻ, ശാന്തി അഗസ്റ്റിൻ, നൗഫൽ പി പി, ലത്തീഫ് ച്യാപ്പേരി, അബ്ദുൽ ജലീൽ മണക്കടവൻ, അബു മണിച്ചിറ, ജിഷ എൽദോ, മിർഷാദ് ചാലിയാടൻ, മുനീർ കോട്ടത്തറ, ഷാജഹാൻ കോയിക്കൽ,ഫരീദ മമ്മു, യൂസഫ് മുതിര, ഫൈസൽ തന്നാനി, ഇ സി മജീദ്, ഗുൽഷാദ് ബത്തേരി ‌ എന്നിവരാണ് കോർഡിനേഷൻ അംഗങ്ങൾ. അലവി അമ്പലവയൽ നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News