Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രവാസികൾക്കുള്ള കൊറന്റൈൻ പിൻവലിക്കണം,പ്രവാസി സംഘടനകൾ സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങുന്നു

January 13, 2022

January 13, 2022

ദോഹ / ദുബായ് : കോവിഡ് ഇല്ലെങ്കിലും നാട്ടിലെത്തുന്ന മലയാളികൾ ഹോം കൊറന്റൈൻ പാലിക്കണമെന്ന നിർദേശത്തിനെതിരെ പ്രവാസി സംഘടനകൾ സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങുന്നു.വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ വിഷയത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വാക്സീനും ബൂസ്റ്ററും യാത്രയ്ക്കു മുൻപും ശേഷവും പിസിആർ എടുത്തും രോഗമില്ലെന്ന് ഉറപ്പാക്കി കുറഞ്ഞ അവധി ക്കു നാട്ടിലെത്തുന്ന പ്രവാസികളെ 14 ദിവസം വീട്ടിൽ തളച്ചിടുന്നത് കടുത്ത വഞ്ചനയാണെന്ന് വിവിധ സംഘടനകൾ പ്രതികരിച്ചു.നാട്ടിൽ രാഷ്ട്രീയ പാർട്ടികളുടെയും മറ്റും പരിപാടികളിൽ മന്ത്രിമാർ ഉൾപ്പെടെ അകലവും മാസ്കുമില്ലാതെ പങ്കെടുക്കുമ്പോൾ പ്രവാസികളെ ഇത്തരത്തിൽ ദ്രോഹിക്കുന്നത് ഇരട്ടത്താപ്പാണെന്ന് വിവിധ സംഘടനാ നേതാക്കൾ അഭിപ്രായപ്പെടുന്നു.ഇതര സംഘടനകളുമായി ചേർന്നു സംയുക്ത പ്രതിഷേധം നടത്തുന്നതും പരിഗണനയിലാണ്.
 
 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ -ഇൻകാസ് യൂത്ത് വിങ് യുഎഇ സെൻട്രൽ കമ്മിറ്റി 
പ്രവാസികൾക്ക് നാട്ടിൽ 7 ദിവസം ക്വാറന്റീനെന്ന നിർദേശത്തിനെതിരെ 15ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റി നു മുന്നിൽ ധർണ നടത്തുമെന്ന് ഇൻകാസ് യൂത്ത് വിങ് യുഎഇ സെൻട്രൽ കമ്മിറ്റി അറിയിച്ചു. പ്രവാസികളോടുള്ള അവഗണനയാണ് ഇതിലൂടെ സർക്കാർ വെളിപ്പെടുത്തുന്നത്. കോവിഡ് വാക്സിനേഷനും സ്വീകരിച്ച് 48  മണിക്കൂർ മുൻപുള്ള നെഗറ്റീവ് ഫലവുമായി എത്തുന്ന പ്രവാസി വീണ്ടും ക്വാറന്റീനിൽ കഴിയണമെന്നു പറയുന്നതിൽ  ശാസത്രീയതയില്ല. പ്രവാസികൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നെന്ന് ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് ഹൈദ ർ തട്ടത്താഴത്ത്, വൈസ് പ്രസിഡന്റ് ബിബിൻ ജേക്കബ് എന്നിവർ അറിയിച്ചു.  ക്വാറന്റീൻ നിർദേശം പിൻവലിക്കണമെ മെന്ന് ഭാരവാഹികളായ ജിജോ ചിറയ്ക്കൽ, സനീഷ് കുമാർ, മിർഷാദ് നിള്ളിപ്പാടി, ഫിറോസ് കാഞ്ഞങ്ങാട്, അൽജാസ്, റോബി യോഹന്നാൻ, ശ്രീകുമാർ, ജംഷാദ് കുറ്റിപ്പുറം, ഷെഫീഖ് ചാലശ്ശേരി, ലബീബ് തോണിക്കര,രാജീവ് എന്നിവർ  ആവശ്യപ്പെട്ടു.

പുതിയ ക്വാറന്റയിൻ നിർദ്ദേശങ്ങൾ പുന:പരിശോധിക്കണം- ഖത്തർ കെ.എം.സി.സി .
കേന്ദ്ര സർക്കാർ പുതുക്കിയ ട്രാവൽ അഡ്വൈസറി പ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴുദിവസത്തെ ക്വാറന്റയിൻ നിർബന്ധമാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ഖത്തർ കെ.എം.സി.സി ആവശ്യപ്പെട്ടു.
രണ്ട് ഡോസ് വാക്സിനു പുറമെ, ബൂസ്റ്റർ ഡോസും എടുത്തവർ വിദേശ രാജ്യങ്ങളിൽ നിന്ന് വരുമ്പോൾ അവരുടെ ക്വാറന്റയിൽ വ്യവസ്ഥകളിൽ ഇളവനു വദിക്കണം.കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി ഏർപ്പെടുത്തിയ ക്വാറന്റയിൻ മൂലം സമൂഹ ഭ്രഷ്ട് വരെയുണ്ടായ സംഭവങ്ങൾ ആരും മറന്നിട്ടില്ല.
ഇപ്പോഴത്തെ നിബന്ധനകൾ കൊണ്ടുവരാൻ കേരള സർക്കാർ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തി എന്നാണ് ആരോഗ്യ മന്ത്രി തന്നെ പറഞ്ഞത്. ഇത് തീർത്തും പ്രതിഷേധാർഹമാണ്.ഡെൽറ്റ വേരിയൻറ് അതിപ്രസരം ഉണ്ടായ സമയത്തും കുടുംബാംഗങ്ങൾ മരണപ്പെട്ടാൽ പി.സി. ആർ ടെസ്റ്റ് നടത്താതെ നാടണയാനുള്ള അവസരമുണ്ടായിരുന്നു.പിന്നീട് ഒരു കാര്യവുമില്ലാതെ നിർത്തലാക്കിയ ഈ സംവിധാനം പുന സ്ഥാപിക്കണമെന്ന് പ്രവാസികൾ സർക്കാറിൽ സമ്മർദം ചെലുത്തുന്നതിനിടെയാണ് പുതിയ ക്വാറന്റയിൻ നിബന്ധനകൾ വന്നത്.
മൂന്നു വാക്സിനും സ്വീകരിച്ച ശേഷം വിമാനയാത്രക്കാർ യാത്രക്ക് മുമ്പ് പിസി ആർ പരിശോധനയും കഴിഞ്ഞു നാട്ടിലെത്തി വീണ്ടും എയർപോർട്ടിലെ കോവിഡ് പരിശോധനയും കഴിഞ്ഞു പുറത്തിറങ്ങുന്ന നെഗറ്റിവ് റിസൾട്ടുള്ളവരെ ഈ ക്വാറ ന്റയിന്‍ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്.
രോഗ വ്യാപനത്തെച്ചൊല്ലി നാട്ടിലുള്ളവരുടെ ആശങ്കകൾ ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷെ അതിനു ജാഗ്രത പാലിക്കേണ്ടത് നാട്ടുകാർ തന്നെയാണ്.വ്യാപനം തടയാൻ സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന നിബന്ധനകളെയും നിയമങ്ങളെയും മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. പക്ഷെ അത്തരത്തിലൊന്നും നാട്ടിൽ‍ നടപ്പായതായി കാണുന്നില്ല. കോവിഡിന്റെ പേരിൽ വിവേചനപരമായി പ്രവാസികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നിലപാട് ഉപേക്ഷിച്ച് കോവിഡിനെ ഫലപദമായി നേരിടാൻ സർക്കാറുകൾ തയ്യാറാവണമെന്നും കെ എം സി സി ബന്ധ പ്പെട്ടവരോടഭ്യർത്ഥിക്കുന്നു.

കൊറന്റൈൻ നിബന്ധന പുനഃപരിശോധിക്കണം - ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം
വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവത്തെ നിർബന്ധിത ഹോം ക്വാറന്റീൻ എന്ന പുതിയ നിബന്ധന പുനഃപരിശോധിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ബൂസ്റ്റർ ഡോസടക്കം സ്വീകരിച്ചു യാത്രയ്ക്ക് മുൻപേ ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് റിസൽറ്റും ഉറപ്പാക്കി നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽ വീണ്ടും പിസിആർ പരിശോധനയ്ക്ക് വിധേയമായി പുറത്തിറങ്ങുന്ന പ്രവാസികൾക്ക് വീണ്ടും 7 ദിവസത്തെ ഹോം ക്വാറന്റീൻ എന്ന നിബന്ധന മനുഷ്യത്വരഹിതമായ തീരുമാനങ്ങളാണ്. ചെറിയ അവധിക്ക് വരുന്ന പ്രവാസികൾക്ക് ഇത്തരം നിബന്ധനകൾ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ്. അടിയന്തരാവശ്യങ്ങൾക്ക് പോകുന്നവർക്കുള്ള യാത്രാ ഇളവുകൾ റദ്ദാക്കിയ നടപടികളിലും സത്വര പരിഹാരം കാണണം. വിഷയത്തിൽ അടിയന്തിര പരിഹാരത്തിനു കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി പ്രവാസികളുടെ കൂടെ നിൽക്കാൻ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും തയാറാകണമെന്നും ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരളാ സംസ്ഥാന കമ്മിറ്റി  പ്രസ്താവനയിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു

ഏഴു ദിവസത്തെ കൊറന്റൈൻ പിൻവലിക്കണം - ഫ്രെണ്ടസ് ഓഫ് തിരുവല്ല
വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു കേരളത്തിൽ ഏർപ്പെടുത്തിയ 7 ദിവസത്തെ ഹോം ക്വാറന്റീൻ പിൻവലിക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ടാ) കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധികളെ തുടർന്ന് 2 വർഷത്തോളമായി നാട്ടിലെത്താൻ കഴിയാതിരുന്ന പലരും അവധി തരപ്പെടുത്തി നാട്ടിലെത്തുമ്പോൾ 7 ദിവസം ക്വാറന്റീനിൽ കഴിയണമെന്നത് അനീതിയാണെന്നും വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്കു മാത്രം ഹോം ക്വാറന്റീൻ നിർദ്ദേശിക്കണമെന്നും അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിൽ എത്തുന്ന പ്രവാസികൾക്ക് നൽകിയിരുന്ന ഇളവുകൾ പുന:സ്ഥാപിക്കണമെന്നും ഫോട്ട ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാനമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നിവർക്കും, പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി,  പ്രതിപക്ഷനേതാവ് എന്നിവർക്കും ഫോട്ട നിവേദനം നൽകി. പ്രസിഡന്റ് ജിജി ജോൺ അധ്യഷത വഹിച്ച യോഗത്തിൽ റെജി.കെ.ബേബി, തോമസ് കുര്യൻ, കുരുവിള.കെ.ജോർജ്, ഫിലിപ്പ്.പി.ജോൺ, അനീഷ് ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു.

കേരള സോഷ്യൽ സെന്റർ
പ്രവാസികൾക്കു മാത്രം ക്വാറന്റീൻ  ഏർപ്പെടുത്തിയ കേന്ദ്ര നടപടി അംഗീകരിക്കാനാകില്ല. നാട്ടിലുള്ളവർക്ക്  നിയന്ത്രണങ്ങൾ കർശനമാക്കാതെയുള്ള ക്വാറന്റീൻ പ്രയോജനം ചെയ്യില്ലെന്നും കേരള സോഷ്യൽ സെന്റർ വ്യക്തമാക്കി. പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ക്വാറന്റീൻ പുനഃപരിശോധിക്കണം.

അബുദാബി മലയാളി സമാജം
പ്രവാസികൾക്ക് മാത്രമുള്ള ക്വാറന്റീൻ പുനഃപരിശോധിക്കണം. കോവിഡ് കാരണം 2 വർഷത്തിലേറെയായി നാട്ടിൽ വരാത്തവർ കുറഞ്ഞ അവധിക്ക് എത്തുമ്പോൾ 2 ആഴ്ചയോളം വീട്ടിലിരിക്കണമെന്ന് പറയുന്നത് അനീതിയാണ്. കേന്ദ്ര, സംസ്ഥാന  സർക്കാരുകൾ ക്വാറന്റീൻ പിൻവലിക്കണമെന്ന് പ്രസിഡന്റ് സലീം ചിറക്കിൽ ആവശ്യപ്പെട്ടു

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News