Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദീർഘകാലം ഖത്തർ കെമിക്കൽസിൽ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം സ്വദേശി ഫിലിപ്പ് മറ്റത്തിൽ നിര്യാതനായി

November 02, 2022

November 02, 2022

അൻവർ പാലേരി 

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയും ഖത്തർ കെമിക്കൽസിൽ ഉദ്യോഗസ്ഥനുമായിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി മത്തായി ഫിലിപ്പോസ് ഫിലിപ്‌ എന്ന ഫിലിപ്പ് മറ്റത്തിൽ(65) നാട്ടിൽ നിര്യാതനായി.ചൊവ്വാഴ്ച രാത്രി കോയമ്പത്തൂരിലായിരുന്നു അന്ത്യം.ഖത്തർ ഫൗണ്ടേഷനിൽ ജീവനക്കാരിയായിരുന്ന മീന ഫിലിപ്പ് ആണ് ഭാര്യ.

ഖത്തർ കെമിക്കൽസിൽ കെമിസ്റ്റ് ആയിരുന്ന ഫിലിപ്പ്  ജോലിയിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് 2018 ലാണ് ഭാര്യ മീന ഫിലിപ്പിനൊപ്പം നാട്ടിലേക്ക് മടങ്ങിയത്.കൃഷിയെ സ്നേഹിച്ചിരുന്ന ദമ്പതികൾ ഖത്തറിലെ കാർഷിക കൂട്ടായ്മകളിൽ സജീവമായിരുന്നു.ഖത്തർ വിട്ട ശേഷം കോയമ്പത്തൂരിലായിരുന്നു താമസം.

മക്കൾ :ജിയോ ഫിലിപ്പ് നേരത്തെ ഖത്തർ ക്യൂ.എൻ.സി.സിയിൽ ജോലി ചെയ്തിരുന്നു.ഇപ്പോൾ ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. മകൾ : എലിസബത്ത് ഫിലിപ്പ് അമേരിക്കയിൽ ജോലി ചെയ്യുന്നു..മൃതദേഹം നാളെ കോട്ടയത്ത് എത്തിച്ച ശേഷം വെള്ളിയാഴ്ച പുതുപ്പളിയിൽ സംസ്കരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News