Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ -കണ്ണൂർ,ദോഹ-കൊച്ചി വിമാനങ്ങളിലെ യാത്രക്കാർക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങി 

May 26, 2020

May 26, 2020

ദോഹ : വന്ദേഭാരത് മിഷന്റെ ഭാഗമായി ദോഹയിൽ നിന്നും ഈ മാസം 29 നു കണ്ണൂരിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലേക്കുള്ള ടിക്കറ്റുകളുടെ വിതരണം ഐസിസി യിൽ ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് ടിക്കറ്റ് വിതരണം തുടങ്ങിയത്.ഖത്തറിൽ നിന്നും വെള്ളിയാഴ്ച  ഉച്ചയ്ക്ക് 1.15 ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി എട്ടുമണിയോടെ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.മെയ് മുപ്പതിന് ശനിയാഴ്ച  കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിലെ യാത്രക്കാർക്കുള്ള ടിക്കറ്റുകൾ ഇന്ന് ഉച്ചക്ക് ശേഷം വിതരണം ചെയ്തു തുടങ്ങുമെന്ന് ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ അറിയിച്ചു. ജൂൺ മൂന്നിന് കൊച്ചിയിലേക്കും ജൂൺ നാലിന്  തിരുവനന്തപുരത്തേക്കും  ജൂൺ അഞ്ചിന് കണ്ണൂരിലേക്കുമാണ് മൂന്നാം ഘട്ടത്തിൽ ദോഹയിൽ നിന്നും കേരളത്തിലേക്ക് സർവീസുകൾ ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക 

 


Latest Related News