Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എറണാകുളം കലൂർ സ്വദേശി ദോഹയിൽ നിര്യാതനായി 

April 26, 2021

April 26, 2021

ദോഹ:  എറണാകുളം കലൂര്‍ മുരോളിപറമ്പില്‍ ബഥേല്‍ വീട്ടില്‍ ജോണ്‍ ജോര്‍ജ് (രാജു-61) ദോഹയില്‍ നിര്യാതനായി. 41 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ ജോണ്‍ ജോര്‍ജ് ഓട്ടീസ് ഡാര്‍വീഷ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസം കൂടിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

എറണാകുളം കലൂര്‍ മുരോളിപറമ്പില്‍ ബഥേല്‍ വീട്ടില്‍ പരേതരായ എം ജി ഏബ്രഹാമിന്റെയും (ബേബി) കുഞ്ഞുമോളുടെയും മകനാണ്. ഭാര്യ: നെടുമുടി പടവുപുരക്കല്‍ കുടുംബാംഗം എല്‍സമ്മ ജോണ്‍. മക്കള്‍: എബിന്‍ (ദുബൈ), അരോണ്‍, അലന്‍.

സഹോദരങ്ങള്‍: സുനില്‍, ജോളി ഷാജി (യുഎസ്), ലില്ലി സാജന്‍ (ദുബൈ), ഷൈനി എഡിസണ്‍ (കുന്നംകുളം).

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  

 


Latest Related News