Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഖത്തറിലേക്ക് വന്നോളൂ,ഹയ്യ കാർഡിൽ അടുത്തയാഴ്ച മുതൽ ഖത്തറിലേക്ക് വരാം

November 27, 2022

November 27, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് മത്സരങ്ങൾ കാണാൻ ടിക്കറ്റ് ലഭിക്കാത്തവർക്കും ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് ഖത്തറിലേക്ക് വരാൻ ഇനി ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതി.ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്ന ഡിസംബർ രണ്ടിന് ശേഷം മാച്ച് ടിക്കറ്റ് ഉടമകളല്ലാത്ത ആരാധകർക്ക് ഹയ കാർഡ് ഉപയോഗിച്ച് ഖത്തറിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നേരത്തെ അറിയിച്ചിരുന്നു..ഹോട്ടൽ റിസർവേഷനോ ഔദ്യോഗിക വെബ്സൈറ്റായ Qatar2022.qa/book വഴിയുള്ള  താമസ റിസർവേഷനോ ഉള്ളവർക്കാണ് ഇത്തരത്തിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്.500 ഖത്തർ റിയാലാണ്  ഇതിന് ഫീസായി ഈടാക്കുക.

നവംബർ ഒന്നിന് മുമ്പ് സന്ദർശക വിസയിൽ രാജ്യത്തേക്ക് പ്രവേശിച്ചവർക്കും 500 റിയാൽ നൽകി ഫാൻ വിസയിലേക്ക് മാറാം.ഇവർക്ക് 2023 ജനുവരി 23 വരെ രാജ്യത്ത് തങ്ങാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News