Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് കയറിവന്നോളൂ,ഹയ്യ കാർഡ് ഉടമകൾക്കുള്ള എൻട്രി പെർമിറ്റ് ഇ-മെയിലിൽ ലഭിക്കും

October 09, 2022

October 09, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : 2022 ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത, ഹയ്യ കാർഡ് കൈവശമുള്ള അന്താരാഷ്ട്ര ആരാധകർക്ക് രാജ്യത്തേക്കുള്ള അവരുടെ എൻട്രി പെർമിറ്റ് ഇമെയിൽ വഴി ലഭിക്കും.നവംബർ ആദ്യം മുതൽ തന്നെ ഹയ്യ കാർഡുള്ള എല്ലാ സന്ദർശകർക്കും പ്രവേശനം അനുവദിക്കുമെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ ഹയ്യ പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ-കുവാരി അറിയിച്ചു.

അൽകാസ്‌ ടെലിവിഷനിലെ മജ്‌ലിസ് പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"നവംബർ ആദ്യം മുതൽ, ഹയ്യ കാർഡുള്ള എല്ലാ ടിക്കറ്റ്  ഉടമകൾക്കും ഖത്തർ സന്ദർശിക്കാൻ ഖത്തർ വാതിലുകൾ തുറക്കും. ഇവർക്കുള്ള എൻട്രി പെർമിറ്റ് പി.ഡി.എഫ് ഫോർമാറ്റിൽ ഇ-മെയിൽ ഐഡിയിലേക്ക് അയക്കും"-അദ്ദേഹം പറഞ്ഞു.

അലി ബിൻ ഹമദ് അൽ അത്തിയ അരീനയിലും (ABHA അരീന) ദോഹ എക്സിബിഷൻ & കൺവെൻഷൻ സെന്ററിലും (DECC) ഹയ്യ കാർഡിനായി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.ഹയ്യ കാർഡുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും ഈ കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News