Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അബുസമ്ര അതിർത്തിയിൽ നിന്ന് തിരിച്ചയക്കുന്നുവെന്ന പരാതിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം,വാഹന പ്രവേശന പെർമിറ്റും ഇൻഷുറൻസും നിർബന്ധം

December 09, 2022

December 09, 2022

അൻവർ പാലേരി  

ദോഹ : അബു സമ്ര ബോർഡർ വഴി സ്വകാര്യ വാഹനങ്ങളുമായി ഖത്തറിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ജിസിസി രാജ്യങ്ങളിലെ പൗരന്മാരും താമസക്കാരും വാഹന പ്രവേശന പെർമിറ്റിന് അപേക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചു.വാഹന പെർമിറ്റിന് അപേക്ഷിച്ചാൽ അനുമതി ലഭിച്ചുവെന്ന് അർത്ഥമാക്കരുതെന്നും അനുമതി ലഭിച്ചാൽ മാത്രമേ ഖത്തറിലേക്ക് പുറപ്പെടാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

അതിർത്തിയിൽ എത്തുന്നതിന് മുമ്പ് വാഹന പെർമിറ്റും ഇൻഷുറൻസ് പോളിസിയും ഉൾപ്പെടെയുള്ള എല്ലാ യാത്രാ രേഖകളും ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഡിസംബർ 8 മുതൽ ഹയ്യ കാർഡ് ഇല്ലാത്ത ജിസിസി  രാജ്യങ്ങളിലെ താമസ വിസക്കാർക്കും പൗരന്മാർക്കും ഖത്തറിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.എന്നാൽ യാത്രക്ക് 12 മണിക്കൂർ മുമ്പ് ഇഹ്തിറാസ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി അനുമതി നേടിയിരിക്കണമെന്നും നിർദേശമുണ്ട്.

ജിസിസി രാജ്യങ്ങളിൽ നിന്നും ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിലേക്ക് പുറപ്പെട്ട നിരവധി സന്ദർശകരെ അതിർത്തിയിൽ നിന്ന് തിരിച്ചയച്ചതായി പലരും സമൂഹ മാധ്യമങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News