Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഭാര്യമാരും കാമുകിമാരും ജാഗ്രതൈ,കളിക്കാരുടെ ജീവിത പങ്കാളികൾക്ക് അതിർവരമ്പ് വരച്ച് ഇംഗ്ലണ്ട്

October 17, 2022

October 17, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്
ദോഹ : ഖത്തർ ലോകകപ്പ് സുഗമമാക്കുന്നതിനായി ഇംഗ്ലണ്ട് കളിക്കാരുടെ ഭാര്യമാർക്കും കാമുകിമാർക്കുമുള്ള(WAG) മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി 'സർപ്രൈസ് സ്പോർട്സ്'റിപ്പോർട്ട് ചെയ്തു.നിർദേശങ്ങൾ ലംഘിച്ചാൽ ഇവർക്ക് 6,000 പൗണ്ട് പിഴയും ഒരു വർഷത്തെ തടവും ശിക്ഷ നൽകുമെന്നാണ് മുന്നറിയിപ്പ്.

കളിക്കാർക്ക് വൈകാരികവും ധാർമ്മികവുമായ പിന്തുണ നൽകുന്നതിനായി മിക്ക രാജ്യങ്ങളും കളിക്കാർക്ക് അവരുടെ ഭാര്യമാരേയോ കാമുകിമാരെയോ കുടുംബത്തെയോ കൂടെക്കൊണ്ടുവരാൻ അനുവദിക്കാറുണ്ട്. അതേസമയം,ഖത്തറിലെ നിയമങ്ങളും സാമൂഹ്യ നിബന്ധനകളും കണക്കിലെടുത്ത്  ഭാര്യമാരെയും കാമുകിമാരെയും കൂടെക്കൊണ്ടുപോകുന്നതിന് ഡെന്മാർക്ക് ഇത്തവണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇതുകൂടി കണക്കിലെടുത്താണ് ഖത്തറിന്റെ സാമൂഹ്യനിയമങ്ങളും നിബന്ധനകളും പാലിക്കാൻ ഇംഗ്ലണ്ട് ഇവർക്ക് നിർദേശം നൽകിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News