Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗാർഹിക തൊഴിലാളികൾ കുഴപ്പക്കാരല്ല,കൃത്യമായ വേതനവും മാന്യമായ പെരുമാറ്റവുമുണ്ടെങ്കിൽ ഒളിച്ചോട്ടംഇല്ലാതാക്കാമെന്ന് അഭിപ്രായ സർവെ

December 29, 2022

December 29, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : വീട്ടുജോലിക്കാരോട് മാനുഷികമായ പെരുമാറ്റവും കൃത്യസമയത്ത് ശമ്പളം നൽകുന്നതുമാണ് അവരെ ജോലിയിൽ തുടരാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അൽറായ ദിനപത്രം നടത്തിയ അഭിപ്രായ സർവേ ചൂണ്ടിക്കാട്ടി. 

തൊഴിലുടമകൾ വീട്ടുജോലിക്കാർക്ക് അനുയോജ്യമായ താമസസൗകര്യവും മികച്ച തൊഴിൽ സാഹചര്യങ്ങളും നൽകണമെന്നും അമിതഭാരമുള്ള ജോലികൾ നൽകി അവരെ  തളർത്തുന്നത് ഒഴിവാക്കണമെന്നും സർവേയിൽ പങ്കെടുത്ത നിരവധി പേർ ചൂണ്ടിക്കാട്ടി..

ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമ മതിയായ വിശ്രമവും നല്ല ചികിത്സാ സൗകര്യങ്ങളും അനുവദിക്കണം.ഇത്തരം കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ കഴിയുന്നത്ര കാലം അവർ ജോലിയിൽ തുടരുകയും തൊഴിലാളികളുടെ ഒളിച്ചോട്ടം ഒഴിവാക്കുകയും ചെയ്യാം-സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യുകയും ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.വീട്ടുജോലിക്കാരുടെ നിയമപരമായ തൊഴിലുടമയായി തുടരാൻ റിക്രൂട്ട്‌മെന്റ് ഏജൻസികളെ അനുവദിക്കണമെന്നും നിശ്ചിത കാലയളവിനു ശേഷം പുതിയ കരാറുണ്ടാക്കി മറ്റൊരു തൊഴിലുടമയ്‌ക്ക് കീഴിലേക്ക് മാറാൻ  മാറാൻ അനുവദിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.

കൂടാതെ, റിക്രൂട്ട്‌മെന്റിനും മറ്റ് അനുബന്ധ നിയമ നടപടികൾക്കുമുള്ള എല്ലാ ഫീസും പുതിയ തൊഴിലുടമയിൽ നിന്ന് ഈടാക്കാനും റിക്രൂട്മെന്റ് ഏജൻസികളെ അനുവദിക്കണം.ഈ രീതിയിൽ, തൊഴിലാളികൾ ഒളിച്ചോടിയാൽ റിക്രൂട്ട്‌മെന്റ് ഏജൻസി പൂർണ്ണ ഉത്തരവാദിത്തമായിരിക്കും,കൂടാതെ തൊഴിലുടമയ്ക്ക് മറ്റൊരു  തൊഴിലാളിയെ നൽകാനുള്ള ഉത്തരവാദിത്തവും റിക്രൂട്മെന്റ് ഏജൻസിക്കായിരിക്കും.

ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട കരാറുകൾ ഉണ്ടാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് തൊഴിൽ മന്ത്രാലയമാണ്. നിയമപരമായ ബാധ്യതകൾ ഒഴിവാക്കാൻ നിബന്ധനകളും മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്നും സർവേയിൽ പങ്കെടുത്ത ചില റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമകൾ ചൂണ്ടിക്കാട്ടി.റിക്രൂട്ട്‌മെന്റ് ഏജൻസിയെ തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഇടയിലുള്ള ഒരു മധ്യസ്ഥനായാണ് പരിഗണിക്കുന്നതെന്നും ഏജൻസികൾ  തൊഴിൽ സ്ഥാപനമല്ലെന്നും ഇവർ അഭിപ്രായപ്പെട്ടു.

ഒളിച്ചോടിയ തൊഴിലാളികൾക്ക് പകരം മറ്റൊരു തൊഴിലാളിയെ നൽകണമെന്ന നിർദേശത്തോട്  ഉറവിട രാജ്യങ്ങളിലെ സങ്കീർണമായ  റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ കാരണം ഇത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും ഏജൻസി ഉടമകൾ പ്രതികരിച്ചു. ഇത്തരം  സന്ദർഭങ്ങളിൽ പകരം തൊഴിലാളികളെ അനുവദിക്കാൻ ഏജൻസിക്ക് അധികാരമില്ലെന്നും ഏജൻസി ഉടമകൾ അഭിപ്രായപ്പെട്ടതായി അൽ റയ പത്രം റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് ഓഫീസുകളിൽ നിരീക്ഷണം ശക്തമാക്കണമെന്നും പുനഃസംഘടിപ്പിക്കുകയും വേണമെന്ന പൗരന്മാരുടെ ആവശ്യം കഴിഞ്ഞയാഴ്ച ചേർന്ന ഖത്തർ ശൂറാ കൗൺസിൽ വിശദമായി ചർച്ച ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടിയാണ് അംഗങ്ങൾ ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ശൂറാ കൗൺസിലിൽ ആവശ്യപ്പെട്ടത്.ഈ സാഹചര്യത്തിലാണ് പത്രം വിഷയത്തിൽ അഭിപ്രായ സർവേ നടത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

 


Latest Related News