Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഓഹരി വ്യാപാരത്തിന്റെ പേരിൽ തട്ടിപ്പ്,ഖത്തറിൽ എട്ട് വിദേശികൾ അറസ്റ്റിൽ

July 14, 2023

July 14, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :വ്യാജ കമ്പനികളുടെ ഓഹരികളുടെ പേരിൽ  സ്വദേശികളുടെ പണം തട്ടിയ എട്ട് പേരെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗം അറസ്റ്റ് ചെയ്തു.വിവിധ കമ്പനികളുടെ പേരിൽ വ്യാജ എഗ്രിമെന്റുകൾ ഉണ്ടാക്കി ഫാന്റം ഓഹരികൾ വാഗ്‌ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഈ കമ്പനികളുടെ ഓഹരികളിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് പണം മുടക്കിയ സ്വദേശികളാണ് വഞ്ചിതരായത്.കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഇരകൾ നൽകിയ പരാതിയിലാണ് ആഭ്യന്തര മന്ത്രാലയം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് ഉപയോഗിച്ച സാങ്കൽപ്പിക കമ്പനികളുടെ സ്റ്റാമ്പുകളും  ചില അനുബന്ധ രേഖകളും ഉൾപ്പെടെ പ്രതികളുടെ കൈവശം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സ്റ്റോക് ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ സ്വദേശികളെ വലയിൽ വീഴ്ത്തിയത്. .

കേസിൽ ആവശ്യമായ നിയമനടപടികൾ പൂർത്തീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത തൊണ്ടി വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News