Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ബലി പെരുന്നാൾ ആഘോഷമാക്കാൻ ശോഭനയും സംഘവുമെത്തുന്നു,'ഈദ് മൽഹാർ' ജൂൺ 30ന്

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ ബലിപെരുന്നാൾ ആഘോഷത്തിന് മാറ്റുകൂട്ടാൻ മലയാളികളുടെ പ്രിയ താരം ശോഭനയും ഗായിക സിത്താരയും സംഘവും ദോഹയിൽ എത്തുന്നു.വിനീത് ശ്രീനിവാസന്റെ 'ഹൃദ്യം'  എന്ന പരിപാടിക്ക് ശേഷം സ്‌കൈ മീഡിയയാണ് എം.എ.ഗാരേജ് ഈദ് മൽഹാർ ഒരുക്കുന്നത്. പരിപാടിയുടെ ഒഫീഷ്യൽ ലോഞ്ചിങ് കഴിഞ്ഞ ദിവസം ദോഹയിലെ സൈത്തൂൻ റെസ്റ്റോറന്റിൽ നടന്നു.

അനുഗ്രഹീത ഗായിക സിത്താരയുടെ പ്രൊജക്റ്റ്‌ മലബാറിക്കസ് ബാന്റും ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് റിയാലിറ്റി ഷോയിലെ വിജയികളായ വിഷ്ണു,നയന,അന്ന പ്രസാദ്, പ്രശസ്ത കൊറിയോഗ്രാഫർ ബിജു ധ്വനിതാരംഗ് എന്നിവരും ഈദ് മൽഹാറിൽ അണിനിരക്കും.

ടൈറ്റിൽ സ്പോൺസർ എം.എ ഗാരേജ് മാനേജിങ് ഡയറക്ടർ എം.എ ഹാരിസ്,ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ , മലയാളം 98.6 എഫ്.എം മാർക്കറ്റിംഗ് മാനേജർ നൗഫൽ, കെ.എം.സി.സി ട്രഷറർ ഹുസൈൻ, സ്കൈ മീഡിയ മാനേജിങ്  ഡയറക്ടർ പ്രേം സിങ്, അക്ബർ ട്രാവൽസ് ഗ്രൂപ്പ്  ജനറൽ മാനേജർ അൻഷാദ്, രഞ്ജിത് തെക്കൂട്ട്, സുധീഷ് തുടങ്ങിയവർ  സംസാരിച്ചു..

ജൂൺ 30 ന് അൽ അറബി സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് മൽഹാർ ടിക്കറ്റുകൾ Q- Tickets -ൽ ലഭ്യമാണ്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News