Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ,ലുസൈൽ ബൊളിവാർഡിൽ പെരുന്നാൾ നമസ്‌കാരത്തിന് ഖത്തർ അമീറും

April 21, 2023

April 21, 2023

അൻവർ പാലേരി
ദോഹ :  റമദാൻ 29 പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒമാനിൽ കേരളത്തിനൊപ്പം നാളെയാണ് പെരുന്നാൾ. സൗദിയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്‌ അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്.

അതിരാവിലെ തന്നെ വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിനായി ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും എത്തിയിരുന്നു.രാവിലെ 5.21  നായിരുന്നു ഖത്തറിൽ പെരുന്നാൾ നമസ്കാരം.പതിവിൽ നിന്ന് വ്യത്യസ്തമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇത്തവണ ലുസൈൽ ബൊളിവാർഡിൽ പൊതുജനങ്ങൾക്കൊപ്പമാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്.സാധാരണയായി വജ്‌ബ പ്രാർത്ഥനാ മൈതാനിയിലാണ് അമീർ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാറുള്ളത്.

ലോകകപ്പ് വേദിയായിരുന്ന എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ഈദ് നമസ്കാരത്തിന് വേദിയായതും ഇത്തവണത്തെ മറ്റൊരു സവിശേഷതയാണ്.

യു.എ.ഇ യിൽ ഏഴ് മണിയോടെ തന്നെ ഈദ് ഗാഹുകൾ സജീവമായിരുന്നു. രണ്ട് ഈദ് ഗാഹുകളാണ് യു.എ.ഇയിൽ മലയാളികൾക്കായി ഒരുക്കിയിരുന്നത്. ഷാർജയിൽ ഹുസൈൻ സലഫിയും ദുബായിൽ  അബ്ദുസ്സലാം മൗലവി മോങ്ങവും നമസ്‌കാരത്തിന് നേതൃത്വം നൽകി.

സൗദിയിൽ മക്ക 6 : 12, മദീന 6:09, റിയാദ് 5:41, ബുറൈദ 5:50, ദമാം 5:25, അബഹ 6:04, തബൂക്ക് 6:17, ഹായില്‍ 5:58, അറാര്‍ 5:57, ജിസാന്‍ 6:05, നജ്‌റാന്‍ 5:58, അല്‍ബാഹ 6:06, സകാക്ക 6:01 എന്നിങ്ങനെയായിരുന്നു പെരുന്നാൾ നമസ്കാരത്തിന്റെ സമയം.പള്ളികളിലും  ഈദുഗാഹുകലുമായാണ് പെരുന്നാൾ നമസ്കാരത്തിന് സൗകര്യമൊരുക്കിയിരുന്നത്.അതേസമയം മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ഈദ് ഗാഹുകൾ നിരോധിച്ചിരുന്നു.

വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ ജനങ്ങൾക്കും വിശ്വാസി സമൂഹത്തിനും ഈദാശംസകൾ നേർന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News