Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബലിപെരുന്നാളിന് പൊലിമ കൂട്ടാൻ വെടിക്കെട്ടും വിനോദപരിപാടികളും,ദോഹയിലെ ലുസൈൽ ബൊളിവാർഡിലേക്ക് സ്വാഗതം

June 26, 2023

June 26, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ബലി പെരുന്നാൾ പ്രമാണിച്ച്  2023 ഈദ് അൽ അദ്ഹയിൽ ലുസൈൽ ബൊളിവാർഡിൽ വെടിക്കെട്ട് ഉൾപെടെ ആകർഷകമായ വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഖത്തർ ഡയറും ലുസൈൽ സിറ്റിയുംഅറിയിച്ചു.

ഒന്നാം പെരുന്നാൾ ദിനമായ ജൂൺ 28 ന്, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായി പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. അൽ സാദ് സ്‌ക്വയറിൽ രാത്രി 8:30 ന് ആരംഭിക്കുന്ന ഗംഭീരമായ വെടിക്കെട്ടിനു പുറമെ,പ്രദേശം ദീപങ്ങളാൽ അലങ്കരിക്കും. ജൂലൈ 5 വരെ ചത്വരത്തിലുടനീളം ഉത്സവ പ്രതീതി തുടരുമെന്നും സംഘാടകർ പ്രസ്താവനയിൽ വ്യക്തമാക്കി..ലുസൈൽ സിറ്റിയിലും പരിസരത്തുമുള്ള സന്ദർശന സ്ഥലങ്ങളിൽ എല്ലാതരം അഭിരുചികൾക്കും ഇണങ്ങിയ റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവക്ക് പുറമെ വിവിധ വിനോദ പരിപാടികളും ഉണ്ടാകും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News