Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ ഇഹ്തിറാസില്‍ ഇനി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാം

July 05, 2021

July 05, 2021

ദോഹ: ഖത്തറിലെത്തും മുമ്പെ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസില്‍ ഇനി പര് രജിസ്റ്റര്‍ ചെയ്യാം. പേര്, യാത്രാവിവരങ്ങള്‍, ആരോഗ്യവിവരങ്ങള്‍, ക്വാറന്റീന്‍ തുടങ്ങിയ എല്ലാ വിവരങ്ങളും നല്‍കാനുള്ള പ്രീ രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കി ഇഹ്തിറാസ് പുതിയ അപ്‌ഡേഷന്‍ വരുത്തി. ആപ് തുറക്കുമ്പോള്‍ സ്‌ക്രീനിന്റെ മുകളില്‍ തന്നെ പുതിയ സേവനം ലഭിക്കും.  നിലവില്‍ ഈ സേവനം നിര്‍ബന്ധമല്ലെങ്കിലും യാത്രക്കാരന് നടപടിക്രങ്ങള്‍ എളുപ്പത്തിലാകാന്‍ ഇത് സഹായകമാവും. വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന്  യൂസര്‍ നെയിമും പാസ്‌വേഡും വേണം.നമ്മള്‍ നല്‍കുന്ന ഇമെയിലിലേക്ക്  സേവനം ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കുന്നതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാം.യാത്രക്കാരനോടൊപ്പം കുടുംബാംഗങ്ങള്‍ ആരെങ്കിലും അതേ വിമാനത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയും സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

 


Latest Related News