Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന കോവിഡ് നിയന്ത്രങ്ങളിലെ പ്രധാന ഇളവുകൾ ഇവയാണ്

March 12, 2022

March 12, 2022

അൻവർ പാലേരി
ദോഹ : ഖത്തറിൽ കോവിഡ് പ്രതിദിന കണക്കുകളും രോഗവ്യാപനവും ഗണ്യമായി കുറഞ്ഞതിന് പിന്നാലെ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടികളിൽ കാര്യമായ ഇളവുകളൊന്നും ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഘട്ടം ഘട്ടമായി ജനജീവിതം സാധാരണ നിലയിലാക്കാനുള്ള ജാഗ്രതയോടെയുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.മാസ്‌കുകളുടെ ഉപയോഗത്തിന് കണിശമായ ഉപാധികളോടെ മാത്രമാണ് ഇളവുകൾ അനുവദിക്കുന്നത്.ജനങ്ങൾ വലിയ തോതിൽ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം മാസ്ക് ധരിക്കൽ തുടർന്നും നിർബന്ധമായിരിക്കും.എന്നാൽ സ്വകാര്യ വാഹനങ്ങളിലും മറ്റും പഴയത് പോലെ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന നിർദേശം ആശ്വാസമാകും.ദോഹ മെട്രോ,പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയിൽ തുടർന്നും മാസ്ക് നിർബന്ധമായിരിക്കും.


അതേസമയം,വാഹനങ്ങളിലും അടഞ്ഞതും തുറന്നതുമായ പൊതു-സ്വകാര്യ ഇടങ്ങളിലും കൂടുതൽ പേർക്ക് ഇന്ന് മുതൽ പ്രവേശനം അനുവദിക്കും.ആളുകളുടെ എണ്ണത്തിലും ശേഷിയിലും നിലനിന്നിരുന്ന നിയന്ത്രണങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യും.പള്ളികളിലെ മുഴുവൻ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതോടെ സ്വന്തമായി മുസല്ല കൊണ്ടുവരണമെന്ന നിബന്ധനയും ഇല്ലാതാവും.പള്ളിയിൽ പ്രവേശിക്കുന്നതിന് ഇഹ്തിറാസ് പരിശോധന ഒഴിവാക്കുന്നതും വലിയ അളവിൽ ആശ്വാസമാകും.സ്ത്രീകൾക്കുള്ള നമസ്കാര സ്ഥലങ്ങളും ഇന്നുമുതൽ തുറക്കും.സാമൂഹിക അകലം ഒഴിവാക്കുന്നതോടെ കൂടുതൽ പേർക്ക് ഒരേ സമയം പള്ളികളിൽ പ്രാർത്ഥന നിർവഹിക്കാനാകും.വ്രതാരംഭത്തിന് തൊട്ടുമുമ്പുള്ള ഈ ഇളവുകൾ വിശ്വാസികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ്.
വാക്സിനെടുക്കാത്തവർക്കുള്ള കടുത്ത നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് തീരുമാനം.റാപിഡ് ആന്റിജൻ പരിശോധന ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഇവർക്ക് തുടർന്നും ബാധകമായിരിക്കും.വിവാഹ പാർട്ടികൾ,ഈവന്റുകൾ എന്നിങ്ങനെ ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ഇവർക്ക് നിയന്ത്രണങ്ങളുണ്ടാവും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News