Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പൊടിക്കാറ്റ് തുടരുന്നു,പുറംജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് തൊഴിൽമന്ത്രാലയം

May 15, 2022

May 15, 2022

ദോഹ : ഖത്തറിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനാൽ പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിൽമന്ത്രാലയം.കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലുടമകൾക്കും കമ്പനികൾക്കും നൽകിയ നിർദേശം.

എല്ലാ തൊഴിലുടമകളും ജോലിസ്ഥലങ്ങളിൽ ആവശ്യമായ  സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണം. കാറ്റിന്റെ വേഗത മനസിലാക്കാനും സാധാരണയിൽ കവിഞ്ഞ വേഗം പ്രാപിക്കുമ്പോൾ  ക്രെയിൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ  നിർത്തിവെക്കുകയും വേണം.” മന്ത്രാലയം ട്വീറ്റ് ചെയ്തു.

തൊഴിൽ മന്ത്രാലയം സ്വീകരിച്ച തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം നിർജലീകരണം,കൂടിയ താപനില എന്നിവ മൂലം തൊഴിലാളികൾക്കുണ്ടാകുന്ന സമ്മർദങ്ങൾ 2019-2020-വർഷങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ലഘൂകരിക്കാൻ കഴിഞ്ഞതായും മന്ത്രാലയം അവകാശപ്പെട്ടു.

ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) പ്രവചനമനുസരിച്ച്, ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ഏതാനും ദിവസങ്ങൾ കൂടി തുടരും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News