April 12, 2023
April 12, 2023
ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാനില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്നത് ഇഫ്താറിന് തൊട്ടുമുന്‍പാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇഫ്താറിന് സമയത്തെത്താന്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതാണ് അപകട കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മഗ്‌രിബ് ബാങ്ക് വിളിക്കു മുന്‍പ് ലക്ഷ്യസ്ഥാനത്തെത്താനുള്ള ഡ്രൈവര്‍മാരുടെ തിടുക്കം റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെപോലും അപകടത്തിലാക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അമിത വേഗതിയില്‍ വാഹനമോടിച്ച് അപകടം വരുത്തരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI