Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ റമദാൻ മീറ്റ്, വിഭാഗീയ നീക്കങ്ങളെ സഹവർത്തിത്വത്തിലൂടെ ചെറുക്കണമെന്ന് ബിഷപ് ഡോ.ഗീവർഗീസ് മാർ കൂറിലോസ്

April 15, 2023

April 15, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :  സമൂഹത്തിൽ വ്യാപകമാവുന്ന വിഭാഗീയതയെയും ഇസ്ലാമോഫോബിയയെയും പരസ്പര വിശ്വാസവും സഹവർത്തിത്വവും മുറുകെ പിടിച്ച് പ്രതിരോധിക്കണമെന്ന് യാക്കോബയ സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ ബിഷപ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്.
വിഭാഗീയതയുടെ കാലത്ത് മനുഷ്യനാകുകയെന്നത് വ്യക്തിയെ സംബന്ധിച്ച് വെല്ലുവിളി നേരിടുന്ന ഒന്നാണെന്നും റമദാനും വിഷുവും ഈസ്റ്ററും ഒരുമിച്ച് വന്ന പശ്ചാത്തലത്തിൽ ഉപവാസങ്ങൾക്കും ആഘോഷങ്ങൾക്കും മാനവികതയുടെ സന്ദേശമുയർത്തിപ്പിടിക്കാൻ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യനാകാനും ദൈവത്തെ അറിയാനുമുള്ള ഏറ്റവും ഉദാത്തമായ മാർഗം വിശപ്പറിയുകയെന്നതാണ്. റമദാൻ വ്രതാനുഷ്ടാനത്തിലൂടെ  സാധ്യമാകുന്നതും ഇതാണ്. കൂട്ടിവെക്കാനും പൂട്ടിവെക്കാനുമുള്ള ശീലം മാറ്റി തുറന്നുവെക്കാനും പകുത്തുനൽകാനും മനുഷ്യരെ പര്യാപ്തമാക്കുന്ന മഹത്തായ സങ്കൽപമാണ് സകാത്ത് എന്നും അദ്ദേഹം വിശദീകരിച്ചു.വിദ്വേഷ പ്രചരണങ്ങൾ മനുഷ്യരെ തമ്മിലകറ്റുന്ന ഈ കാലത്ത് പരസ്പരം അടുത്തറിയാനും ഒരുമിച്ചിരിക്കാനും ഐക്യദാർഢ്യപ്പെടാനുമുള്ള അവസരമൊരുക്കിക്കൊണ്ട് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റിൽ സംസാരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിന് വേദിയൊരുക്കിയ ദോഹ അന്താരാഷ്ട്ര മതാന്തര സംവാദവേദിക്ക് ഈ അവസരത്തിൽ പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.അൽ അറബി സ്പോർട്സ് ക്ലബിൽ നടന്ന റമദാൻ മീറ്റ് ഖത്തർ ചാരിറ്റി ഡയറക്ടർ ബോർഡ് അംഗവും ദോഹ അന്താരാഷ്ട്ര മതാന്തര സംവാദവേദി അസി. ഡയറക്ടറുമായ അലി അൽ ഗാമിദി ഉദ്ഘാടനം ചെയ്തു.

കാരുണ്യത്തിൻറെയും ഉദാരതയുടെയും മാസമായ വിശുദ്ധ മാസത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുമായി ചേർന്നിരിക്കാനും സംസാരിക്കാനും സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത്തരമൊരു കൂടിച്ചേരലുകളിലൂടെ ഇന്ത്യക്കാരുമായുള്ള ബന്ധം ഖത്തർ ദൃഢപ്പെടുത്തിയിട്ടുണ്ടെന്നും അൽ ഗാമിദി പറഞ്ഞു.ഇന്ത്യൻ പ്രവാസികൾ ഖത്തറിലെ പ്രധാന പ്രവാസി സമൂഹമാണെന്നും  ഖത്തറിനും ഇന്ത്യക്കുമിടയിലുള്ള ബന്ധത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഖത്തർ മുന്നോട്ട് വെക്കുന്ന സമാധാനവും സഹവർത്തിത്വവുമാണ് സംവാദവേദിയുടെ അടിത്തറയെന്നും അദ്ദേഹം സൂചിപ്പിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെൻറ് ചെയർമാൻ സുഹൈബ് സി.ടി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫോറം പ്രസിഡൻറ് എസ്.എസ് മുസ്തഫ അധ്യക്ഷത വഹിച്ചു, സി.ഐ.സി പ്രസിഡൻറ് ടി.കെ ഖാസിം യൂത്ത് ഫോറം വൈസ് പ്രസിഡന്റ്‌ അസ്‌ലം കെ എ എന്നിവർ സംസാരിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI

 


Latest Related News