Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ക്രൂയിസ് ടൂറിസം സീസൺ തുടങ്ങി,ഫ്രഞ്ച് കപ്പൽ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു

December 25, 2022

December 25, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : 2022-23 വർഷത്തെ ക്രൂയിസ് സീസണിന് തുടക്കമായതായി മവാനി ഖത്തർ അറിയിച്ചു.ഇന്ന് രാവിലെ ഫ്രഞ്ച് ക്രൂയിസ് കപ്പലായ ലെ ബൊഗെയ്ൻവില്ലെയുടെയും വിനോദസഞ്ചാരികളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് തുറമുഖ കമ്പനിയായ മവാനി ഖത്തർ ഇക്കാര്യം അറിയിച്ചത്.

ഫ്രഞ്ച് കമ്പനിയായ പൊനന്റ് ക്രൂയിസിന് കീഴിലുള്ള കപ്പലിന്   131 മീറ്റർ നീളവും 18 മീറ്റർ വീതിയുമുണ്ട്. ക്രൂ അംഗങ്ങൾ ഉൾപ്പെടെ 294 പേർക്ക് കപ്പലിൽ താമസിക്കാൻ കഴിയും.

നേരത്തെ ഖത്തർ ലോകകപ്പിനായി എത്തിയ ഭീമൻ ക്രൂയിസ് കപ്പലുകൾ തിരിച്ചുപോയതിന് പിന്നാലെയാണ് ഈ സീസണിലെ ആദ്യ ക്രൂയിസ് കപ്പലായ  ബൊഗെയ്ൻവില്ലെ ദോഹ തുറമുഖത്ത് എത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News