Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിനോദസഞ്ചാരികളെ ഇതിലെ,ദോഹ ഇനി 2023 ലെ അറബ് ടൂറിസം തലസ്ഥാനം

December 13, 2022

December 13, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : അറബ് മേഖലയുടെ 2023 ലെ ടൂറിസം തലസ്ഥാനമായി ദോഹയെ പ്രഖ്യാപിച്ചു..അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് ഇന്ന് ചേർന്ന അറബ് മിനിസ്റ്റീരിയൽ കൗൺസിൽ ഫോർ ടൂറിസം 25-ാമത് സെഷനിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.പ്രധാനമായും ലോകകപ്പ് സംഘാടനത്തിൽ മികവ് തെളിയിച്ചതാണ് ഖത്തറിനെ ഈ അപൂർവനേട്ടത്തിനായി സഹായിച്ചത്.

ലോകകപ്പ് മികവുറ്റ രീതിയിൽ സംഘടിപ്പിച്ചതിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തർ തങ്ങളുടെ അന്തസ്സും ആതിഥ്യമര്യാദയും പ്രതിഫലിപ്പിക്കുകയും തെളിയിക്കുകയും ചെയ്യുന്നതായി യോഗം വിലയിരുത്തി.

ഖത്തറിന് പ്രത്യേക പദവി നൽകിയതിന് അറബ് കൗൺസിലിനും അറബ് ടൂറിസം ഓർഗനൈസേഷനും പ്രസിഡൻറ് ബന്ദർ ബിൻ ഫഹദ് അൽ ഫുഹൈദിനും അറബ് ലീഗിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി സാലെം മുബാറക് അൽ ഷാഫി നന്ദി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News