Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഉടൻ നീക്കം ചെയ്യണം,മുനിസിപ്പൽ മന്ത്രാലയം വിവിധ കമ്യുണിറ്റി നേതാക്കളുടെ യോഗം വിളിച്ചു ചേർത്തു

September 21, 2022

September 21, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : മുനിസിപ്പാലിറ്റി കീഴിലുള്ള റോഡുകളിലും നടപ്പാതകളിലും ചത്വരങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും വാഹനങ്ങൾ ഉപേക്ഷിച്ചു പോകുന്നതിനെതിരെ ബോധവൽകരണം ലക്ഷ്യമാക്കി മുനിസിപ്പൽ മന്ത്രാലയം ഇന്ന് ദോഹയിൽ വിവിധ കമ്യുണിറ്റി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു.ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട  നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി നടത്തിയ യോഗത്തിൽ ഖത്തറിലെ നിരവധി കമ്മ്യൂണിറ്റി പ്രതിനിധികൾ പങ്കെടുത്തു.ഇത്തരം നടപടികൾ നഗര സൗന്ദര്യത്തെ ബാധിക്കുന്നതായും പരിസ്ഥിതി നാശത്തിന് കാരണമാകുന്നതോടൊപ്പം തന്ത്രപരമായ പദ്ധതികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായും അധികൃതർ വ്യക്തമാക്കി.

പൊതുതാല്പര്യം മുൻനിർത്തി മുനിസിപ്പാലിറ്റി അധികൃതരുടെയും കമ്യുണിറ്റി അംഗങ്ങളുടെയും സംയുക്ത പ്രവർത്തനത്തിലൂടെ ഇത്തരം പ്രവണതകൾ തടയാൻ കഴിയുമെന്ന്  ദോഹ മുനിസിപ്പാലിറ്റി ഡയറക്ടർ മൻസൂർ അജ്രാൻ അൽ ബുവൈനൈൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞുജനങ്ങളുടെ .ജീവിത നിലവാരം ഉയർത്താനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനും നഗരങ്ങളുടെയും പൊതു സ്ഥലങ്ങളുടെയും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സേലം അൽ ഷാഫി,മുനിസിപ്പാലിറ്റിയിലെ പൊതു നിയന്ത്രണ വിഭാഗം മേധാവി ഹമദ് സുൽത്താൻ അൽ-ഷഹ്‌വാനി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.അതേസമയം,നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനാ കാമ്പയിൻ മന്ത്രാലയം തുടരുകയാണ്.ഇത്തരം വാഹനങ്ങളിൽ ഉദ്യോഗസ്ഥർ ബോധവത്കരണ,മുന്നറിയിപ്പ് നോട്ടീസുകൾ പതിക്കുന്നുണ്ട്.നിശ്ചിത കാലയളവിന് ശേഷവും വാഹനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ 25,000 ദിർഹം പിഴ ചുമത്തും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News