Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പെരുന്നാള്‍ അവധിക്കാലം ആഘോഷമാക്കി ദോഹ മെട്രോയും ലുസൈല്‍ ട്രാമും, യാത്രക്കാര്‍ ഒരു മില്യണ്‍ കവിഞ്ഞു

May 01, 2023

May 01, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: പെരുന്നാള്‍ അവധിക്കാലം ആഘോഷമാക്കി ദോഹ മെട്രോയും ലുസൈന്‍ ട്രാമും. ഒരു ദശലക്ഷത്തിലധികം യാത്രക്കാരുടെ റൈഡര്‍ഷിപ്പ് രേഖപ്പെടുത്തിയതായി ഖത്തര്‍ റെയില്‍ അറിയിച്ചു.

ഈദുല്‍ ഫിത്തര്‍ അവധിക്കാലത്ത് 1,728,394 യാത്രക്കാരാണ് ദോഹ മെട്രോയുടെയും ലുസൈന്‍ ട്രാമിന്റെയും സേവനം പ്രയോജനപ്പെടുത്തിയത്. 

ദോഹ കോര്‍ണിഷിലെയും ലുസൈന്‍ ബൊളിവാര്‍ഡിലെയും ആവേശകരമായ ആഘോഷങ്ങളില്‍ പങ്കുചേരാനെത്തിയവരാണ് ദോഹ മെട്രോയുടെയും ലൂസൈന്‍ ട്രാമിന്റെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. തങ്ങളുടെ സേവനം തിരഞ്ഞെടുത്തതിന് ഖത്തര്‍ റെയില്‍ ഉപഭോക്താക്കളോട് സോഷ്യല്‍മീഡിയ വഴി നന്ദി അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News