Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബംഗളുരു ടു ദോഹ,മികച്ച അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി ഖത്തർ മാറിയെന്ന് ബംഗളൂരു കെംപഗൗഡ വിമാനത്താവളം

February 13, 2023

February 13, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: 2022ൽ ഇന്ത്യയിലെ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദോഹ മികച്ച അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽ ഇടം നേടിയതായി വിമാനത്താവളം അധികൃതർ അറിയിച്ചു.

ദോഹക്കു പുറമേ, ദുബായ്, മാലി, സിംഗപ്പൂർ, അബൂദബി എന്നിവയാണ് വിമാനത്താവളത്തിൽനിന്നുള്ള മികച്ച അന്താരാഷ്ട്ര നഗരങ്ങളെന്നും ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

2022ൽ 25 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് കെംപഗൗഡ വിമാനത്താവളത്തിൽനിന്നും സർവിസ് നടത്തിയപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 67 ശതമാനവും ശതമാനവും ഇവിടങ്ങളിൽനിന്നായിരുന്നു. ആഗോളതലത്തിൽ കോവിഡ് നിയന്ത്രണം ലഘൂകരിക്കുകയും ആഘാതങ്ങളിൽ നിന്ന് യാത്രാമേഖല കരകയറുകയും ചെയ്തുകൊണ്ടിരിക്കെയാണ് ദോഹയിലേക്കും യാത്രക്കാരുടെ എണ്ണം വർധിച്ചത്.

ഡൽഹി, മുംബൈ, കൊൽക്കത്ത, കൊച്ചി, ഹൈദരാബാദ് എന്നിവയായിരുന്നു പോയവർഷം വിമാനത്താവളത്തിലെ പ്രധാന ആഭ്യന്തര റൂട്ടുകൾ.യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനമാവും ഇവിടേക്കായിരുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കോർപറേറ്റ് ട്രാഫിക് ക്രമേണ ആഭ്യന്തര, അന്തർദേശീയ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതായി വിമാനത്താവളം വ്യക്തമാക്കി.

ഉയർന്ന വാക്‌സിനേഷൻ നിരക്ക്, കുറഞ്ഞ അണുബാധ നിരക്ക്, യാത്രാനിയന്ത്രണങ്ങളിലെ ഇളവുകൾ, സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ വർധന തുടങ്ങിയവയെല്ലാം ഇതിനെ സ്വാധീനിക്കുന്നതായും കെംപഗൗഡ വിമാനത്താവളം ചൂണ്ടിക്കാട്ടി.

വർധിച്ച ഗതാഗതനീക്കം ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2022ൽ യാത്രക്കാരുടെ സഞ്ചാരത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 101.9 ശതമാനം വർധിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News