Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ എക്സ്പോയ്ക്ക് നാളെ തുടക്കം,കൊടിയേറ്റത്തിന് മുമ്പ് ഗിന്നസ് റെക്കോർഡുമായി എക്സ്പോ വേദി

October 01, 2023

qatar_news_malayalam

October 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ 2022 ഫിഫ ലോകകപ്പിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ആഗോള മേളയായ ദോഹ എക്‌സ്‌പോ 2023 തിങ്കളാഴ്ച ദോഹയിലെ അൽബിദ പാർക്കിൽ തുടങ്ങും.179 ദിവസം നീളുന്ന രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനം ഖത്തറിന്റെ പരിസ്ഥിതി സൗഹൃദ, ഹരിത കാഴ്ചകൾ കൂടിയായിരിക്കും.

ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന ശീര്ഷകത്തിലുള്ള മേളയിലേക്ക് 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള എക്‌സ്‌പോയിൽ ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങളും രാജ്യാന്തര സ്ഥാപനങ്ങളും പങ്കെടുക്കും.

നഗരസഭ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എക്‌സ്‌പോയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്തുള്ള സമ്മേളനങ്ങളും കാർഷിക മേഖലയിലെ പുതിയ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കും.ഇന്റർനാഷനൽ, ഫാമിലി, കൾചറൽ എന്നിങ്ങനെ 3 സോണുകളായി തിരിച്ചാണ് പവിലിയനുകൾ ഒരുക്കുന്നത്.6 മാസവും സന്ദർശകർക്കായി തൽസമയ വിനോദ പരിപാടികളും സംഘടിപ്പിക്കും.കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി കുടുംബ സൗഹൃദ പരിപാടികളും  നടക്കും.

ദോഹ മെട്രോ സ്‌റ്റേഷനുകളും ദോഹ എക്‌സ്‌പോ യാത്രക്കാർക്കായി സജ്ജമാക്കിയിട്ടുണ്ട്.

മധ്യപൂർവ-വടക്കൻ ആഫ്രിക്കൻ മേഖലയിലെ പ്രഥമ രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോ,  നിർമിത ബുദ്ധിയുടെ സഹായത്തോടെ നടക്കുന്ന ആദ്യ ഹോർട്ടികൾചറൽ എക്‌സ്‌പോ, ഇതുവരെയുള്ളതിൽ വച്ചേറ്റവും വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പ്രദർശനം, പൂർണമായും പരിസ്ഥിതി സൗഹൃദ, സുസ്ഥിരതയിലൂന്നിയ പ്രദർശനം എന്നിങ്ങനെ ഏറെ സവിശേഷതകൾ നിറഞ്ഞ  എക്‌സ്‌പോയ്ക്കാണ് ദോഹ ആതിഥേയത്വം വഹിക്കുന്നത്.

ഗാർഹിക ഉൽപന്നങ്ങളുടെ പ്രദർശനം
കുടുംബ ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിൽ എക്‌സ്‌പോ 2023 ദോഹയിൽ ഗാർഹിക ഉൽപന്നങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. ഫ്രം ദ് ഹോംലാൻഡ് എന്ന സംരംഭത്തിന് കീഴിൽ എക്‌സ്‌പോയിലെ ഫാമിലി സോണിൽ ആണ് 60 പ്രാദേശിക പദ്ധതികളുടെ ഉൽപന്നങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദേശീയ ഉൽപന്ന പദ്ധതികളുടെ ഓഹരി പങ്കാളികളെ ശാക്തീകരിക്കാനും പ്രാദേശിക, ആഗോള തലത്തിൽ അവരുടെ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.   ഭക്ഷ്യ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, തേൻ, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ എന്നിവയെല്ലാമാണ് പ്രദർശിപ്പിക്കുക. സുസ്ഥിരതാ സംസ്‌കാരത്തിലൂന്നിയുള്ളതാണ് സംരംഭം.

തുടങ്ങുന്നതിന് മുമ്പ് ലോക ഗിന്നസ് റെക്കോർഡ്,ലോകത്തിലെ ഏറ്റവും വലിയ ഹരിത മേൽക്കൂര
എക്സ്പോയുടെ പ്രധാന കെട്ടിടത്തിന് ലോകത്തെ ഏറ്റവും വലിയ ഗ്രീന്‍ റൂഫ് എന്ന റെക്കോര്‍ഡ് ആണ് ലഭിച്ചത്. 4031 സ്ക്വയര്‍ മീറ്റര്‍ ഹരിത മേല്‍ക്കൂര തീര്‍ത്താണ് കെട്ടിടം ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലാണ് കെട്ടിടം നിര്‍മിച്ചത്.

അഷ്ഗാലിന്റെ നിര്‍മിതികള്‍ക്ക് ലഭിക്കുന്ന ആറാമത്തെ ലോക റെക്കോര്‍ഡ് കൂടിയാണിത്. മരുഭൂമിയിലെ എക്സ്പോയ്ക്ക് യോജിച്ച രീതിയില്‍ പച്ചപ്പ് പുതച്ചാണ് എക്സ്പോയിലെ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News