Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ-ബഹ്‌റൈൻ ബന്ധം:എംബസികൾ തുറക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

June 22, 2023

June 22, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ / മനാമ : ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ബഹ്റൈൻ-ഖത്തര്‍ ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നു.ഇതിന്റെ  ഭാഗമായി ഇരുരാജ്യങ്ങളും പരസ്പരം എംബസികള്‍ തുറക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയ ഔദ്യോഗിക വക്താവ് മാജിദ് ബിൻ മുഹമ്മദ് അല്‍ അൻസാരി വ്യക്തമാക്കി.

ബഹ്റൈൻ-ഖത്തര്‍ സംയുക്ത സമിതിയുടെ മൂന്നാമത് യോഗത്തില്‍ എംബസികള്‍ തുറക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച നടന്നിരുന്നു. സൗദിയിലെ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലെ തീരുമാനപ്രകാരമാണ് ജി.സി.സി രാജ്യങ്ങള്‍ ബന്ധം ശക്തിപ്പെടുത്തുന്നത്. കഴിഞ്ഞദിവസം ഖത്തറും യു.എ.ഇയും പരസ്പരം എംബസികള്‍ തുറന്നിരുന്നു.

നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.ദിനേന ആറ് വിമാന സര്‍വിസുകളാണ് നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News