Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മിക്കി മൗസും മിന്നി മൗസും പിന്നെ ഡൊണാൾഡ് ഡക്കും,ഡിസ്‌നി ഓൺ ഐസ് പ്രദർശനം ദോഹയിലെത്തുന്നു

June 12, 2023

June 12, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന ഡിസ്നി കഥാപാത്രങ്ങളായ മിക്കി മൗസും മിന്നി മൗസും ഡൊണാൾഡ് ഡക്കും ഗൂഫിയും ഖത്തറിൽ എത്തുന്നു.ജൂലൈ 4 മുതൽ 8 വരെ ലുസൈൽ മൾട്ടിപർപ്പസ് ഹാളിലാണ് മിക്കിയും മിന്നിയും അടങ്ങുന്ന ഡിസ്നി വേൾഡ് കാൽപനിക കഥാപാത്രങ്ങളെത്തുന്നത്.  

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്നി വേൾഡ് കമ്പനിയുമായി സഹകരിച്ച് ഖത്തർ ടൂറിസം അതോറിറ്റിയാണ് ‘ഡിസ്‌നി ഓൺ ഐസ്' അത്ഭുത പ്രദർശനം ഒരുക്കുന്നത്.കാർട്ടൂൺ, ആനിമേഷൻ, ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്റെ അത്ഭുതകരമായ ആവിഷ്‌കാരങ്ങൾ ഇവയെല്ലാം കണ്ണും കാതും കരളും കവരുന്ന ദൃശ്യങ്ങളിലേക്കും അനുഭൂതികളിലേക്കും സന്ദർശകരെ എത്തിക്കുമെന്നും ഇത് സന്തോഷത്തിന്റെയും സാഹസിക വികാരങ്ങളുടെയും പുതുമ നൽകുമെന്നും സംഘാടകർ അറിയിച്ചു.

ഐസ് സ്കേറ്റിംഗും പ്രിയപ്പെട്ട ഡിസ്നി കഥകളും നിറഞ്ഞ മാന്ത്രിക നിമിഷങ്ങളാവും സന്ദർശകരെ വരവേൽക്കുക.ഡിസ്നിയുടെ അത്ഭുത ലോകത്ത് നിന്ന്  മോവാന, ചെറിയ മെർമെയ്ഡ് രാജകുമാരിയും,സിൻഡ്രെല്ലയും സ്ലീപ്പിംഗ് ബ്യൂട്ടിയും എല്ലാം പ്രേക്ഷകർക്ക് മുന്നിലെത്തും.125 ഖത്തർ റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ.വിർജിൻ ടിക്കറ്റ്സ് വഴി ഓൺലൈനായി ടിക്കറ്റ് ബുക് ചെയ്യാം.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News