Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഡിസ്കവർ ഖത്തറിൽ ഇനി ഹോട്ടൽ കൊറന്റൈൻ ബുക്കിങ് മാത്രം,മറ്റുള്ളവർക്ക് മുറികൾ അനുവദിക്കുന്നത് നിർത്തിവെച്ചു

February 03, 2021

February 03, 2021

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ തിരിച്ചുവരുന്നവർക്കുള്ള ഹോട്ടൽ കൊറന്റൈൻ ഒഴികെയുള്ളവർക്കുള്ള റൂം ബുക്കിങ് രജിസ്‌ട്രേഷൻ നിർത്തലാക്കി.വിനോദ സഞ്ചാരം, പഠനയാത്രകള്‍, വിശ്രമ ഹോട്ടലുകള്‍ എന്നിവയുടെ ബുക്കിങ് മെയ് 31 വരെ നിര്‍ത്തിവച്ചതായി ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. എന്നാല്‍, ക്വാറന്റീന്‍ ബുക്കിങ് സംവിധാനം നിലവിലുള്ളതു പോലെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രാ നിയന്ത്രണം നീട്ടുകയാണെങ്കില്‍ വിനോദ സഞ്ചാരികൾക്കുള്ള  ബുക്കിങുകള്‍ റദ്ദാക്കുകയും പണം മടക്കി നല്‍കുകയും ചെയ്യും.

ഖത്തരി പൗരന്മാര്‍, അവരുടെ ഭാര്യമാരും കുട്ടികളും, റസിഡന്റ് പെര്‍മിറ്റുള്ളവര്‍ എന്നിവര്‍ക്കു മാത്രമാണ് നിലവില്‍ ഖത്തറിലേക്കു പ്രവേശനം അനുവദിക്കുന്നത്.. റസിഡന്റ് പെര്‍മിറ്റുള്ള വിദേശികൾക്ക്   റീഎന്‍ട്രി പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനാവൂ. ട്രാന്‍സിറ്റ് വിസാ അപേക്ഷകളും പരിഗണിക്കുന്നില്ല.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News