Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബസ്സിൽ പിഞ്ചുബാലിക മരിച്ച സംഭവം, സ്പ്രിങ്‌ഫീൽഡ് കിന്റർഗാർഡൻ അടച്ചുപൂട്ടി

September 14, 2022

September 14, 2022

അൻവർ പാലേരി  

ദോഹ : സമൂഹത്തെ നടുക്കിയ വിപിഞ്ചുബാലികയുടെ മരണത്തിന് തൊട്ടുപിന്നാലെ മരണത്തിന് ഉത്തരവാദികളായ വക്രയിലെ സ്പ്രിങ്‌ഫീൽഡ് സ്‌കൂൾ അടച്ചുപൂട്ടാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ ജീവനക്കാരുടെ ഭാഗത്ത്നിന്ന് ഗുരുതര വീഴചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ മന്ത്രാലയത്തിനുള്ള പ്രതിബദ്ധതയും അധികൃതർ ആവർത്തിച്ചു.

സ്പ്രിങ്‌ഫീൽഡ് സ്‌കൂളിലെ കെ.ജി-1 വിദ്യാർഥിനിയായിരുന്ന മിൻസ മറിയം ജേക്കബ് കഴിഞ്ഞ ഞായറാഴ്ചയാണ് ജന്മദിനത്തിൽ സ്‌കൂൾ ബസ്സിനുള്ളിൽ ശ്വാസം മുട്ടി മരിച്ചത്.സംഭവത്തിൽ ബസ് ജീവനക്കാരുടെ തലയിൽ കുറ്റംചുമത്തി രക്ഷപ്പെടാൻ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.

കുട്ടിയുടെ മരണത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടിയാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News