Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ വയോധികന്‍ കാറിടിച്ചു മരിച്ചു

May 08, 2023

May 08, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം കരുവാരക്കുണ്ട്, പുന്നക്കാട്, നെച്ചിക്കാടന്‍ ഇസ്ഹാഖ് ഹാജി (76)  കാറപകടത്തില്‍ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ സാറയെ പരിക്കുകളോടെ ദോഹ ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകള്‍ സബിതയും പേരമകള്‍ ദിയയും നിസ്സാര പരിക്കുകളോടെ  ചികിത്സയിലുണ്ട്. മാര്‍ച്ച് 11ന് ഹയ്യ കാര്‍ഡ് വഴി സന്ദര്‍ശക വിസയിലാണ് ഇദ്ദേഹം ദോഹയില്‍ എത്തിയത്.  എഡ്യൂക്കേഷന്‍ സിറ്റിയിലെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലേക്ക് സകുടുംബം നടന്നു പോകവേ, ലൈബ്രറിക്ക് മുന്‍പിലെ പാര്‍ക്കിങ്ങില്‍ നിന്നും അമിത വേഗതയില്‍ എത്തിയ ലെക്‌സസ് കാര്‍ വന്നിടിച്ചാണ് അപകടം ഉണ്ടായത്. ഇസ്ഹാഖ് ഹാജി തല്‍ക്ഷണം മരണപ്പെട്ടു.  അപകടത്തില്‍ പെട്ട എല്ലാവരും ഖത്തര്‍ നാഷണല്‍ ലൈബ്രറി മെട്രോ സ്റ്റേഷനില്‍ ഇറങ്ങി ലൈബ്രറിയിലേക്ക് നടന്നു വരികയായിരുന്നു. കരുവാരക്കുണ്ട് ദാറുന്നജാത് സെക്രട്ടറിയും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകനുമായഇസ്ഹാഖ് ഹാജി.

മറ്റു മക്കള്‍: അന്‍വര്‍ (ജിദ്ദ) ജലീല്‍ (ഓസ്‌ട്രേലിയ) ഷറഫുന്നിസ. മരുമക്കള്‍: ഹുസൈന്‍ പാണ്ടിക്കാട്, ഫസീല,ഡാലിയ,  സക്കീര്‍ഹുസൈന്‍ (ഖത്തര്‍). മയ്യിത്ത് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളിലാണെന്ന് ഖത്തര്‍ കെഎംസിസി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News