Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഡാനിഷ് സിദ്ദീഖിയെ താലിബാന്‍ തെരഞ്ഞു പിടിച്ച് വധിച്ചതാണെന്ന് റിപ്പോര്‍ട്ട്

July 31, 2021

July 31, 2021

വാഷിങ്ടണ്‍: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അല്ലെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ താലിബാന്‍ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യു.എസ് മാധ്യമമായ വാഷിങ്ടണ്‍ എക്‌സാമിനര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.കാണ്ടഹാറിലെ സ്പിന്‍ ബോള്‍ഡാക് പ്രവിശ്യയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ജൂലൈ 16നാണ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. സ്പിന്‍ ബോള്‍ഡാകിലേക്ക് പോകുന്നതിനിടെ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഡാനിഷ് സഞ്ചരിക്കുകയായിരുന്ന സേനവ്യൂഹത്തിനു നേരെ താലിബാന്‍ ആക്രമണം നടത്തി. തുടര്‍ന്ന് സംഘത്തിന്റെ കമാന്‍ഡറടക്കം കുറച്ചുപേര്‍ വഴിപിരിഞ്ഞുപോയി. ആക്രമണത്തില്‍ പരിക്കേറ്റ ഡാനിഷിന് അടുത്തുള്ള മസ്ജിദില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ പള്ളിയില്‍ ഉണ്ടെന്നറിഞ്ഞ താലിബാന്‍ പള്ളിക്കു നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാനിഷ് ആരാണെന്നുറപ്പു വരുത്തി മര്‍ദിച്ചവശനാക്കിയ ശേഷം വെടിവെച്ച് മുഖവും ശരീരവും വികൃതമാക്കുകയും ചെയ്തു. ഈ നടപടിയിലൂടെ യുദ്ധനിയമങ്ങള്‍പോലും താലിബാന്‍ പരിഗണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഡാനിഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കമാന്‍ഡറും മറ്റ് സൈനികരും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.    

 


Latest Related News