Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സുരക്ഷാ ഭീഷണി : ആപ്പിൾ ഐ.ഒ.എസ് ഫോണുകളും മറ്റുപകരണങ്ങളും ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തർ സൈബർ സെക്യൂരിറ്റി വിഭാഗം

August 22, 2022

August 22, 2022

ദോഹ : ഗുരുതരമായ സുരക്ഷാ ഭീഷണി കണ്ടെത്തിയതിനാൽ ഐ.ഒ.എസ് ആപ്പിൾ ഫോണുകൾ ഉപയോഗിക്കുന്നവർ ഉടൻ iOS 15.6.1-ലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തർ സൈബർ സുരക്ഷാ വിഭാഗം നിർദേശിച്ചു.

ഐഫോണുകൾക്കും ഐപാഡുകൾക്കും മാക്‌സിനും ഗുരുതരമായ ചില സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതായും ഈ ഉപകരണങ്ങളുടെ നിയന്ത്രണം പൂർണമായും ആക്രമണകാരികൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണ് പുതിയ ഭീഷണിയെന്നും ആപ്പിൾ ബുധനാഴ്ച അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയത്.എല്ലാ ആപ്പിൾ ഉപകരണങ്ങൾക്കും ഇത് ബാധകമാണ്.

തങ്ങളുടെ പക്കലുള്ള ഏത് ആപ്പിൾ ഉപകരണവും ഉടനടി അപ്‌ഡേറ്റ് ചെയ്യണമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ആപ്പിൾ നിർദേശിക്കുന്ന അപ്‌ഡേറ്റുകൾ ഇവയാണ് :

സഫാരി 15.6.1
macOS ബിഗ് സർ
macOS കാറ്റലീനവാച്ച് ഒഎസ് 8.7.1

ആപ്പിൾ വാച്ച് സീരീസ് 3

IOS 15.6.1 - iPad 15.6.1
iPhone6s ഉം പിന്നീടുള്ള മോഡലുകളും
iPad Pro (എല്ലാ മോഡലുകളും)
ഐപാഡ് എയർ 2
ഐപാഡ് അഞ്ചാം തലമുറ
ഐപാഡ് മിനി 4
ഐപോഡ് ടച്ച് (ഏഴാം തലമുറ)

macOSMonterey 12.5.1
macOS Monterey

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


 


Latest Related News