Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മോദിയുടെ ഇന്ത്യയിൽ മുസ്‌ലിം ക്രിക്കറ്റ് താരമാകുന്നത് ക്രിമിനൽ കുറ്റമാണോ?പാക്കിസ്ഥാനെതിരായ തോൽ‌വിയിൽ മുഹമ്മദ് ഷമിക്കെതിരെയുള്ള സൈബർ ആക്രമണം ചർച്ചയാവുന്നു

October 25, 2021

October 25, 2021

പാകിസ്ഥാനെതിരായ ലോകകപ്പ്​ മത്സരത്തിലെ തോല്‍വിയെചൊല്ലി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. സാമൂഹ്യപ്രവർത്തകർക്ക് പുറമെ വീരേന്ദര്‍ സെവാഗ്​, ഹര്‍ഭജന്‍ സിങ്​, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ്​ പത്താന്‍ എന്നീ മുൻ താരങ്ങളാണ്​ ഷമിക്കെതിരെയുള്ള അധിക്ഷേപങ്ങളെ അപലപിച്ച്‌​ രംഗത്തെത്തിയതോടെ ഓൺലൈൻ ആക്രമണം ആഗോളതലത്തിൽ തന്നെ ചർച്ചയാവുകയാണ്. 

The online attack on Mohammad Shami is shocking and we stand by him. He is a champion and Anyone who wears the India cap has India in their hearts far more than any online mob. With you Shami. Agle match mein dikado jalwa.

— Virender Sehwag (@virendersehwag) October 25, 2021

മുഹമ്മദ് ഷമിക്കെതിരായ ഓണ്‍ലൈന്‍ ആക്രമണം ഞെട്ടിക്കുന്നതാണ്, ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. അവന്‍ ഒരു ചാമ്ബ്യനാണ്, ഏതൊരു ഓണ്‍ലൈന്‍ ജനക്കൂട്ടത്തെക്കാളും ഏറെ ഇന്ത്യയെ നെഞ്ചേറ്റുന്നവരാണ്​ ഇന്ത്യന്‍ തൊപ്പി ധരിക്കുന്ന കളിക്കാര്‍. ഷമീ നിനക്കൊപ്പം, - സെവാഗ്​ ട്വിറ്ററിൽ പ്രതികരിച്ചു.

 

'മുഹമ്മദ്​ ഷമി ഞങ്ങള്‍ താങ്കളെ സ്​നേഹിക്കുന്നു' എന്നായിരുന്നു ഹര്‍ഭജന്‍ ട്വീറ്റ്​ ചെയ്​തത്​. ഞങ്ങള്‍ നിങ്ങളില്‍ അഭിമാനിക്കുന്നു എന്നായിരുന്നു ​ ഇന്ത്യന്‍ സ്പിന്നര്‍ യുസ്​വേന്ദ്ര ചാഹലിന്റെ ട്വീറ്റ്.

 

Even I was part of #IndvsPak battles on the field where we have lost but never been told to go to Pakistan! I’m talking about

താനും ഇന്ത്യാ-പാകിസ്താന്‍ മത്സരത്തി​െന്‍റ ഭാഗമായിരുന്നുവെന്നും അന്ന്​ തോല്‍വി നേരിട്ടിട്ടും ആരും തന്നോട്​ പാകിസ്താനിലേക്ക്​ പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. 'ഞാന്‍ സംസാരിക്കുന്നത്​ വര്‍ഷങ്ങള്‍ക്ക്​ മുമ്ബുള്ള കാര്യമാണ്​. ഇൗ വിഡ്ഢിത്തം നിര്‍ത്തേണ്ടതുണ്ട്​'. -പത്താന്‍ ട്വീറ്റ്​ ചെയ്​തു.

 

ക്രിക്കറ്റ് താരങ്ങളെ വിമര്‍ശിക്കാമെന്നും എന്നാല്‍, തോല്‍വിയെ തുടര്‍ന്ന് ഒരാളെ അപമാനിക്കുന്നത് തീര്‍ത്തും തെറ്റാണെന്നും യൂസുഫ്​ പത്താന്‍ ട്വിറ്ററിലെഴുതി. അതൊരു മത്സരമാണ്​, ആ ദിവസത്തെ ഏറ്റവും മികച്ച ടീം വിജയിച്ചു. അതേ ക്രിക്കറ്റ്​ താരങ്ങള്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയെ പല മാച്ചുകളിലും വിജയിപ്പിച്ചിട്ടുണ്ടെന്നും തോറ്റതിന്​ ശേഷം ഇത്രയും നാളും ടീമിനെ വിജയിപ്പിച്ചവരെ ചതിയനെന്ന്​ വിളിക്കുകയാണോ എന്നും യൂസുഫ്​ കുറിച്ചു.

 

ഇതിനിടെ,ഷമിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് രംഗത്തെത്തണമെന്ന്​ നിരവധിപേര്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനെതിരായ മത്സരത്തിനുമുമ്ബ്​ വംശീയ വിവേചനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ടീം മുട്ടുകുത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സ്വന്തം ടീമംഗം ആക്രമിക്കപ്പെടുമ്ബോള്‍ ഒന്നും മിണ്ടാതിരുന്നിട്ട് ഇത്തരം പ്രതിഷേധങ്ങളില്‍ കാര്യമില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.

ഷമിക്കെതിരെ നടക്കുന്നത് ഇസ്‌ലാമോഫോബിക് ആയ വിദ്വേഷ പ്രചരണമാണെന്നും ഭരണകൂടത്തിന് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പ്രതികരിച്ചു. നിരവധിപേര്‍ യൂറോ കപ്പിലെ ഇംഗ്ലണ്ട്​, ഇറ്റലി മത്സരത്തില്‍ സംഭവിച്ചതിനെ ഇന്ത്യ പാക്​ പോരാട്ടവുമായി താരതമ്യപ്പെടുത്തിയും സമൂഹമാധ്യമങ്ങളില്‍ പോസ്​റ്റുകള്‍ ഇട്ടിട്ടുണ്ട്​.

കഴിഞ്ഞ യൂറോ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇംഗ്ലണ്ട്, ഇറ്റലി മത്സരം പെനാള്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയിരുന്നു. പെനാള്‍റ്റി കിക്ക് എടുത്ത റാഷ്ഫോര്‍ഡ്, സാഞ്ചോ, സാക്ക എന്നിവരുടെ ഷോട്ട് ലക്ഷ്യത്തില്‍ എത്തിയിരുന്നില്ല. മൂന്നുപേരും കറുത്ത വംശജരായിരുന്നു. മത്സര ശേഷം ഇംഗ്ലണ്ടിലെ ഒരു കൂട്ടം വംശീയവാദികള്‍ മൂന്ന് പേര്‍ക്കെതിരെയും സൈബര്‍ അക്രമണം നടത്തി. സംഭവം വാര്‍ത്തയായ ഉടനെ ഇംഗ്ലണ്ട് ക്യാപ്റ്റനും ടീമും മൂന്ന് താരങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അവരെ പിന്തുണച്ച്‌ ആയിരങ്ങള്‍ പൂക്കളുമായി തെരുവിലിറങ്ങി. ഇ​തേ മാതൃക ഇവിടേയും ഉണ്ടാകണമെന്നാണ്​ ചിലര്‍ ആവശ്യപ്പെട്ടത്​.


Latest Related News