Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൾച്ചറൽ ഫോറം ലോകകപ്പ് പ്രവചന മത്സരം,വിജയികളെ പ്രഖ്യാപിച്ചു

December 25, 2022

December 25, 2022

ന്യൂസ്‌റൂം ബ്യുറോ 
 ദോഹ: ഖത്തർ കൾച്ചറൽ ഫോറം തീരുർ ഘടകം തിരൂർ മണ്ഡലം  ദോഹ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള  സമ്മാനങ്ങൾ വിതരണം ചെയ്തു. ദോഹ ബുഖാരി റെസ്റ്റോറന്റ്ൽ നടന്ന പ്രവാസി സംഗമം കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ അലവിക്കുട്ടി ഉൽഘാടനം ചെയ്തു.

പ്രവചന മത്സരത്തിൽ മുഹമ്മദ്‌ മുസ്തഫ, ഹംസ ചെമ്പ്ര, നിയാസ് പി. പി. എന്നവർ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.സദീർ അലി തീരുർ, ഉമ്മർ സാദിഖ് പച്ചാട്ടിരി, ശാക്കിർ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കൾച്ചറൽ ഫോറം തിരൂർ മണ്ഡലം പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ച സംഗമത്തിന് സെക്രട്ടറി സാലിക്ക്  അടീപ്പാട്ട് നന്ദി അറിയിച്ചു..

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News