Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് ഉൽഘാടനം ബഹിഷ്കരിച്ചു,ബിബിസി വണ്ണിനെതിരെ കടുത്ത വിമർശനവുമായി ബ്രിട്ടീഷ്-അമേരിക്കൻ അവതാരകർ

November 24, 2022

November 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിന്റെ ഉൽഘാടന ചടങ്ങുകൾ പൂർണമായും കാണിക്കാതിരുന്ന ബി.ബി.സി വൺ ചാനലിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം.ലോകകപ്പിന്റെ ഉൽഘാടന ചടങ്ങുകൾ നടക്കുമ്പോൾ പൂർണമായും കാണിക്കുന്നതിന് പകരം അവസാന ഭാഗം മാത്രം തത്സമയം സംപ്രേഷണം ചെയ്തതതാണ് ആരാധകരെ ചൊടിപ്പിച്ചത്.നേരത്തെ റെക്കോർഡ് ചെയ്തുവെച്ച ഖത്തറിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ചുള്ള സ്റ്റോറിയും പഴയ സൂപ്പർലീഗ് ഫുട്‍ബോൾ മാച്ചുമാണ് ആ സമയത്ത് ബിബിസി വൺ പ്രദർശിപ്പിച്ചത്.

ഇതിനെതിരെ ബ്രിട്ടനിൽ തന്നെയുള്ള നിരവധി ഫുട്‍ബോൾ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തി.പ്രശസ്ത ടെലിവിഷൻ അവതാരകരും ബിബിസിയുടെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

'ലോകകപ്പ് ഉൽഘാടന ചടങ്ങ് സംപ്രേഷണം ചെയ്യാതിരുന്നത് ഖത്തറിനോടുള്ള അനാദരവാണ്.അങ്ങനെയാണെങ്കിൽ തങ്ങളുടെ ജീവനക്കാരെ ബ്രിട്ടനിലേക്ക് തിരികെ വിളിച്ച് ഈ  അസംബന്ധ നാടകത്തിൽ നിന്നും ഇരട്ടത്താപ്പിൽ നിന്നും ഞങ്ങളെ ഒഴിവാക്കിത്തരണം'- ബ്രിട്ടീഷ്,അമേരിക്കൻ ടെലിവിഷൻ അവതാരകൻ പിയേഴ്‌സ് മോർഗൻ ട്വീറ്റ് ചെയ്തു.

'റഷ്യയിൽ ലോകകപ്പ് നടക്കുമ്പോൾ ബിബിസിയുടെ ഈ ധാർമിക രോഷം എവിടെയായിരുന്നു?അടുത്ത തവണ യു.എസിൽ നടക്കുമ്പോഴും നിങ്ങൾ ഇതുതന്നെയാണോ ചെയ്യുക?അവിടെയും തോക്ക് നിയമങ്ങളും അബോർഷൻ നിയമങ്ങളുമൊക്കെയുണ്ടല്ലോ..അതല്ല,ഒരു അറബ് രാജ്യം വേദിയാകുമ്പോൾ മാത്രമാണോ നിങ്ങൾക്കത് പ്രശ്‌നമാകുന്നത്?'ഖത്തറിലെ തൊഴിലാളി വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി പ്രതികരിച്ചയാളോട് മോർഗൻ ചോദിച്ചു.

അമേരിക്കൻ ചാനലായ എം.എസ്.എൻ.ബി.സി യിലെ മാധ്യമപ്രവർത്തകൻ അയ്മനും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധ സൂചകമായി ഖത്തർ ലോകകപ്പ് ഉൽഘാടന ചടങ്ങ് ബിബിസി സംപ്രേഷണം ചെയ്തില്ല.ഒൻപത് മാസം മുമ്പ് വംശഹത്യ നടന്നുവെന്ന് ആരോപണം നേരിട്ട ചൈനയിൽ നടന്ന വിന്റർ ഒളിമ്പിക്സിന്റെ ഉൽഘാടന ചടങ്ങ് ബിബിസി സംപ്രേഷണം ചെയ്തു.കാപട്യത്തിന്റെയും ഇരട്ടത്താപ്പിന്റെയും പ്രതിരൂപം.'അദ്ദേഹം ട്വീറ്റ് ചെയ്തു.

'2018ൽ ലോകകപ്പിന് ആതിഥേയത്വം വഹിച്ച സമയത്ത് റഷ്യ ക്രിമിയ പിടിച്ചടക്കുകയും കിഴക്കൻ ഉക്രൈൻ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.ബിബിസിയിൽ നിന്ന് ആ സമയത്ത് ചെറിയൊരു വിമർശനം പോലും ഉണ്ടായിട്ടില്ല.എന്നിട്ടും ഖത്തറിനോട് 'വിശുദ്ധ പ്രഭാഷണം'നടത്തുന്നത് അപമാനകരമാണ്.-അധ്യാപകനും എഴുത്തുകാരനുമായ മുഹമ്മദ് ജലാൽ ട്വീറ്റ് ചെയ്തു.

മുൻ ഫുട്‍ബോളറും ബിബിസിയുടെ സ്പോർട്സ് കമന്റേറ്ററുമായ ഗാരി ലാനേക്കർ പിന്നാലെ ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.ബിബിസിയുടെ മറ്റ് ചാനലുകളിൽ ഉൽഘാടന ചടങ്ങ് സംപ്രേഷണം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News