Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ്19 - രോഗബാധിതർ കൂടുമ്പോഴും മരണ നിരക്ക് ഏറ്റവും കുറവ് ഖത്തറിൽ 

April 19, 2020

April 19, 2020

ദോഹ : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും കുത്തനെ ഉയരുമ്പോഴും മരണനിരക്ക് പരമാവധി പിടിച്ചുനിർത്തുന്നതിൽ ഖത്തർ വിജയിക്കുന്നതായി റിപ്പോർട്ട്. ജിസിസി രാജ്യങ്ങളിൽ സൗദിയിലും യു.എ.ഇയിലും അതുകഴിഞ്ഞാൽ ഖത്തറിലുമാണ് ഇതുവരെ ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് സൗദിയിൽ 8274 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.ശനിയാഴ്ചയിലെ രോഗബാധിതരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും യു.എ.ഇ യിൽ ഇതുവരെ 6302 പേരിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിൽ ശനിയാഴ്ച വരെ 5008 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ ഈ മൂന്ന് രാജ്യങ്ങളിൽ മരണനിരക്ക് ഏറ്റവും കുറവുള്ളത് ഖത്തറിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

8274 പേരിൽ രോഗം സ്ഥിരീകരിച്ച സൗദിയിൽ 92 പേർ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.മരണനിരക്ക് 6.5 ശതമാനം.1329 പേരാണ് രോഗവിമുക്തി നേടിയത്.  6302 പേരിൽ രോഗം സ്ഥിരീകരിച്ച യു.എ.ഇയിൽ മരണ നിരക്ക് 3.2 ശതമാനമാണ്. 37 പേരാണ് മരണപ്പെട്ടത്.രോഗവിമുക്തരായവർ 1118.ഖത്തറിൽ 5008  പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ എട്ട് പേർ മാത്രമാണ് ഇതുവരെ മരണപ്പെട്ടത്. മരണ നിരക്ക് 1.5 ശതമാനം.

ആരോഗ്യമേഖലയിലെ മികച്ച സംവിധാനങ്ങളും അതീവ ജാഗ്രതയോടെയുള്ള കരുതൽ നടപടികളുമാണ് ഖത്തറിൽ മരണ നിരക്ക് താരതമ്യേന കുറയാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ കുറെ വർഷങ്ങളായി ആരോഗ്യരംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളും അത്യാധുനിക സംവിധാനങ്ങളും ഇതിന് തുണയാവുന്നുണ്ട്. രോഗബാധിതരെ മരണത്തിന് വിട്ടുകൊടുക്കാതെ മികച്ച പരിചരണം ഉറപ്പുവരുത്താൻ ഖത്തറിന് കഴിയുന്നത് രാജ്യത്തെ പ്രവാസി സമൂഹങ്ങൾക്കും ഏറെ ആശ്വാസകരമാണ്. രോഗബാധിതരുടെ ഫലം നെഗറ്റിവ് ആയാലും ദിവസങ്ങളോളം ചികിത്സയിലും ഐസൊലേഷനിലും തുടർന്ന ശേഷം മാത്രമാണ് ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാവുന്നത്.

കുവൈത്തിൽ ശരാശരി മരണ നിരക്ക് രണ്ടു ശതമാനത്തിനു മുകളിലും ഒമാനിൽ മരണ നിരക്ക് മൂന്ന് ശതമാനത്തിന് മുകളിലുമാണ്. എന്നാൽ ഏഴു പേർ കോവിഡ് ബാധിച്ച് മരണപ്പെട്ട ബഹ്‌റൈനിൽ രോഗപരിശോധനയും രോഗവിമുക്തി നേടുന്നവരുടെ എണ്ണവും കൂടുതലാണ്.1773 പേരിലാണ് ബഹ്‌റൈനിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇതിൽ 755 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്.

(ലോകാരോഗ്യസംഘടനയുടെ നിർദേശം അനുസരിച്ച് മൊത്തം രോഗവിമുക്തി നേടിയവരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തിൽ നിന്നാണ് മരണ നിരക്കിന്റെ ശതമാനം തീരുമാനിക്കേണ്ടത്)

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.   


Latest Related News