Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് ജാഗ്രത തുടരണം,ഖത്തറിൽ വാഹന പരിശോധനകൾ ഊർജിതമാക്കി

November 16, 2020

November 16, 2020

ദോഹ :  ഖത്തറിൽ കോവിഡ് വ്യാപനത്തൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വൈറസിന്റെ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാൻ അധികൃതർ പരിശോധനകൾ ഊർജിതമാക്കി.കാറുകളിൽ അനുവദിച്ചതിൽ കൂടുതൽ പേരെ കയറ്റുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടി കർശനമായ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെയും പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്.ഇത്തരത്തിൽ  മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 130 പേര്‍ക്കെതിരെ കൂടി കഴിഞ്ഞ ദിവസം  പൊലീസ് നിയമനടപടി സ്വീകരിച്ചു.

വാഹനങ്ങള്‍ അടക്കം പരിശോധന നടത്തുന്നത് വ്യാപകമാക്കിയിട്ടുണ്ട്. ചട്ടപ്രകാരമുള്ള ആളുകളില്‍ കൂടുതല്‍ പേർ കാറില്‍ യാത്ര ചെയ്തതതിന് അഞ്ചുപേര്‍ക്കെരെരയും ഞായറാഴ്ച നടപടിയെടുത്തു. കാറില്‍ അനുവദിച്ചതിലും കൂടുതൽ പേർ യാത്ര ചെയ്തതിന് വ്യാഴാഴ്ച ഏഴ് പേര്‍ക്കെതിരെയും വെള്ളിയാഴ്ച 16 പേര്‍ക്കെതിരെയുമാണ് നടപയെടുത്തത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.. മാസ്ക് ധരിക്കാത്ത കാര്‍ യാത്രക്കാര്‍ക്ക് ബോധവത്കരണത്തിന്‍െറ ഭാഗമായി മാസ്കുകള്‍ പൊലീസ് വിതരണം ചെയ്യുന്നുണ്ട്.. വ്യാഴാഴ്ച മാസ്ക് ധരിക്കാത്തതിന് 164 പേര്‍ക്കെതിരെയും വെള്ളിയാഴ്ച 162പേര്‍ക്കെതിരെയും ശനിയാഴ്ച 94 പേര്‍ക്കെതിരെയും നടപടിയെടുത്തു. ഞായറാഴ്ചത്തേതടക്കം ആകെ 550 പേര്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇവരെ പബ്ലിക് തുടര്‍നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഒരേ കുടുംബത്തില്‍ നിന്നുള്ളവരൊഴികെ കാറുകളില്‍ നാല് പേരില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ പാടില്ലെന്നാണ് നിർദേശം.

മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവോ ആണ് ശിക്ഷ ലഭിക്കുക.എന്നാൽ നിലവില്‍ കുറ്റക്കാര്‍ക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News