Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇനി കാത്തിരിക്കേണ്ട,കോവിഡ് വാക്സിൻ ഡിസംബറിൽ തന്നെ ഖത്തറിൽ എത്തും

November 19, 2020

November 19, 2020

ദോഹ : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഒരു പരിധി വരെ വിരാമമിട്ട് വിവിധ കമ്പനികളുടെ പ്രതിരോധ വാക്സിനുകൾ വിതരണത്തിന് തയാറെടുക്കുന്നു.ആഗോള മരുന്ന് നിർമാണ കമ്പനികളായ ഫൈസർ,മോഡേണ എന്നീ കമ്പനികൾ വികസിപ്പിച്ച വാക്സിനുകളാണ് നിലവിൽ വിതരണത്തിന് തയ്യാറായിരിക്കുന്നത്.വിവിധ സ്രോതസ്സുകളില്‍ നിന്ന് കൊവിഡ്-19 വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സജീവമായ ഇടപെടല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായി ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.  വാക്സിനുകൾ ലഭ്യമായി തുടങ്ങിയാൽ ആദ്യ ഘട്ടത്തിൽ തന്നെ ഖത്തറിൽ വിതരണം ചെയ്തു തുടങ്ങുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.ഇതിന്റെ ഭാഗമായി ഈ കമ്പനികളുമായി തുടക്കത്തിൽ തന്നെ ഖത്തർ കരാറിൽ ഒപ്പുവെച്ചിരുന്നു.

പരീക്ഷണം വിജയിച്ചാല്‍ കൊവിഡ്-19 വാക്‌സിന്‍ വാങ്ങുന്നതിനായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഒക്ടോബര്‍ പകുതിയോടെയാണ്  മൊഡേണയുമായി കരാര്‍ ഒപ്പിട്ടത്.. ഫൈസറുമായും അതിന്റെ പങ്കാളിത്ത കമ്പനിയായ ബയോ ടെക്‌നുമായും ഖത്തര്‍ സമാനമായ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും  ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.പ്രാഥമിക വിശകലനമനുസരിച്ച് മൊഡേണ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്നും അല്‍ ഖാല്‍ പറഞ്ഞു.

കരാര്‍ പ്രകാരം ഫൈസറിന്റെ വാക്‌സീന്‍ വര്‍ഷാവസാനവും മോഡേണയുടേത് അടുത്ത വര്‍ഷം ആദ്യ പകുതിയോടെയും രാജ്യത്തെത്തുമെന്ന് നേരത്തെ അൽ റയാൻ ടെലിവിഷൻ നൽകിയ അഭിമുഖത്തിൽ ഡോ.അൽ ഖാൽ വ്യക്തമാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News