Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തിരൂർ വെട്ടം സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു 

May 18, 2021

May 18, 2021

ദോഹ : മലപ്പുറം തിരൂർ വെട്ടം സ്വദേശി ഇല്ലത്തെപ്പടി വലിയ പീടിയേക്കൽ നാസർ(51) ദോഹയിൽ നിര്യാതനായി. മമ്മിക്കുട്ടി ഹാജി-മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഒരു മാസത്തിലേറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഖർത്തിയാത്തിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.കെ.എം.സി.സി തിരൂർ മണ്ഡലം പ്രവർത്തകനായിരുന്നു.

രണ്ടു വർഷം മുമ്പാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്.നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ രോഗബാധിതനാവുകയായിരുന്നു.

ഭാര്യ : റംല. മക്കൾ : നസ്‌ല മറിയം,നഫ്ല മറിയം. മരുമകൻ : സൈനുൽ ആബിദ്.ഏഴ് സഹോദരിമാരും രണ്ടു സാഹോദരന്മാരുമുണ്ട്.ഇന്ന് മഗ്‌രിബ് നംസ്കാരത്തോടനുബന്ധിച്ച് അബൂഹമൂർ ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കും.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News