Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ വിവരങ്ങൾ തിരക്കി നരേന്ദ്ര മോദി,സുരക്ഷ ഉറപ്പാക്കുമെന്ന് അമീർ 

March 27, 2020

March 27, 2020

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം തുടരുന്ന സഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യയിലെ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും വേണ്ടെന്ന് അമീർ ഉറപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

പ്രവാസികളുടെ കാര്യത്തിൽ ഖത്തർ പുലർത്തുന്ന കരുതലിന് ഇന്ത്യൻ പ്രധാനമന്ത്രി നന്ദി അറിയിച്ചു. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News