Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍

August 05, 2021

August 05, 2021

ദോഹ: ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം. മൂന്നാംഘട്ട നിയന്ത്രണം ഏറെക്കുറെ തുടരുമെങ്കിലും വിവിധ മേഖലകളില്‍ മാറ്റങ്ങള്‍  പ്രഖ്യാപിച്ചു. എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് പള്ളികളില്‍ പ്രവേശിക്കാമെന്ന് പുതിയ നിബന്ധനകളില്‍ പറയുന്നു.
 1. ഓഫിസുകളില്‍ 80 ശതമാനം ജീവനക്കാര്‍ക്ക് ഹാജരാവാമെന്ന വ്യവസ്ഥ തുടരും. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യണം.
 2. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ വാക്സിനെടുക്കാത്ത എല്ലാ ജീവനക്കാരും ആഴ്ച്ച തോറും കോവിഡ് റാപിഡ് ടെസ്റ്റിന്(ആന്റിജന്‍ ടെസ്റ്റ്) വിധേയരാവണം. കോവിഡ് വന്ന് ഭേദയമാവര്‍ക്ക് ഇതില്‍ ഇളവുണ്ട്.
3. ഇന്‍ഡോറിലും മജ്ലിസിലും വാക്സിനെടുത്ത പരമാവധി 30 പേര്‍ക്കോ വാക്സിനെടുക്കാത്ത 10 പേര്‍ക്കോ ഒരുമിച്ചു ചേരാം. ഔട്ട്ഡോറില്‍ വാക്സിനെടുത്ത 35 പേര്‍ക്കും വാക്സിനെടുക്കാത്ത 10 പേര്‍ക്കും ഒത്തുചേരാം.
 4. ഹോട്ടലുകളിലും വെഡ്ഡിങ് ഹാളുകളിലും നടക്കുന്ന വിവാഹങ്ങളില്‍ പരമാവധി 80 പേര്‍ക്ക് പങ്കെടുക്കാം. അതിഥികളില്‍ വാക്സിനെടുക്കാത്തവര്‍ 10ല്‍ കൂടുതല്‍ പാടില്ല.
5. റസ്റ്റൊറന്റുകളും കഫേകളും: ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്ഡോറിലും ഇന്‍ഡോറിലും 50 ശതമാനം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കുന്ന മറ്റ് റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്ഡോറില്‍ 30 ശതമാനം പേര്‍ക്കും ഇന്‍ഡോറില്‍ 20 ശതമാനം പേര്‍ക്കും ഭക്ഷണം കഴിക്കാം. ഇന്‍ഡോറില്‍ ഭക്ഷണം കഴിക്കുന്നവര്‍ പൂര്‍ണമായും വാകിസനെടുത്തിരിക്കണം. കുടുംബത്തോടൊപ്പം വരുന്ന കുട്ടികളെ മാത്രമേ ഇന്‍ഡോറില്‍ അനുവദിക്കൂ.
 6. ബ്യൂട്ടി സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാരും ഉപഭോക്താക്കളും വാക്സിനെടുത്തരിക്കണം. സലൂണുകളില്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവാന്‍ പാടില്ല.
 7. സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍. കുട്ടികള്‍ക്കും പ്രവേശിക്കാം. ചുരുങ്ങിയത് 75 ശതമാനം പേര്‍ വാക്സിനെടുത്തവരായിരിക്കണം. കുട്ടികളെ വാക്സിനെടുക്കാത്ത 25 ശതമാനത്തില്‍ കണക്ക് കൂട്ടും.
8. ഹെല്‍ത്ത്, ഫിറ്റനസ് ക്ലബ്ബ്, സ്പാ എന്നിവിടങ്ങള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഉപഭോക്താക്കളും ജീവനക്കാരും വാക്സിനെടുത്തിരിക്കണം.
9. പരമ്പരാഗത മാര്‍ക്കറ്റുകളും ഷോപ്പിങ് സെന്ററുകളും 50 ശതമാനം ശേഷിയില്‍.
10. സ്‌കൂളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പഠനം സംവിധാനം തുടരും. ശേഷി 50 ശതമാനമായി വര്‍ധിപ്പിച്ചു.
11. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രെയ്നിങ് സെന്ററുകളും 50 ശതമാനം ശേഷിയില്‍(പരിശീലകര്‍ വാക്സിനെടുത്തിരിക്കണം). പരിശീലനത്തിനെത്തുന്നവരില്‍ 75 ശതമാനം വാക്സിനെടുത്തിരിക്കണം.
12. മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം 50 ശതമാനം ശേഷിയില്‍ എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കും. യാത്രക്കാര്‍ക്ക് ഭക്ഷണ, പാനീയങ്ങള്‍ അനുവദിക്കില്ല.
 13. ്രൈഡവിങ് സ്‌കൂളുകള്‍ 50 ശതമാനം ശേഷിയില്‍. ജീവനക്കാര്‍ വാക്സിനെടുത്തിരിക്കണം
14. പള്ളികളില്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് പ്രവേശനം. ടോയിലറ്റ്, അംഗശുദ്ധി വരുത്താനുള്ള സംവിധാനവും പ്രവര്‍ത്തിക്കില്ല. 15. ഔട്ട്ഡോര്‍ സ്വിമ്മിങ് പൂളുകള്‍ 50 ശതമാനം ശേഷിയില്‍. ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളില്‍ 30 ശതമാനം. ഉപഭോക്താക്കളില്‍ 75 ശതമാനം പേര്‍ വാക്സിനെടുത്തിരിക്കണം. കുട്ടികള്‍ക്കും പ്രവേശനം. ഇവരെ വാക്സിനെടുക്കാത്തവരായി എണ്ണും. മൊത്തം ശേഷിയുടെ 25 ശതമാനത്തില്‍ കൂടരുത്.
16. അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയിന്‍മെന്റ് സോണുകള്‍തുറന്ന സ്ഥലങ്ങള്‍ 50 ശതമാനം ശേഷിയില്‍. ഇന്‍ഡോറില്‍ 30 ശതമാനം(75 ശതമാനം വാക്സിനെടുത്തവര്‍ ആയിരിക്കണം). കുട്ടികളെ വാക്സിനെടുക്കാത്തവരുടെ കൂട്ടത്തില്‍ എണ്ണും.
17. പാര്‍ക്കുകള്‍, കോര്‍ണിങ്, ബീച്ചുകള്‍: 20 പേരടങ്ങുന്ന സംഘങ്ങള്‍. നേരത്തേ ഇത് 15 ആയിരുന്നു. അല്ലെങ്കില്‍ ഒരേ കൂടുംബത്തില്‍പ്പെട്ടവര്‍. സ്വകാര്യ ബീച്ചുകള്‍ ആകെ ശേഷിയുടെ 50 ശതമാനം പേര്‍ മാത്രം.
18. ടീം സ്പോര്‍ട് ട്രെയ്നിങ്: ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് പ്രാദേശിക, അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കുള്ള പരിശീലനം. പുറത്ത് 35 പേരും അകത്ത് 15 പേരും മാത്രം. പരിശീലകര്‍ വാക്സിനെടുത്തിരിക്കണം.
19. അന്താരാഷ്ട്ര, പ്രാദേശിക കായിക മല്‍സരങ്ങള്‍: ഔട്ട്ഡോറില്‍ 50 ശതമാനം കാണികളുമായി അനുമതി. കാണികളില്‍ 75 ശതമാനം പേര്‍ വാക്സിനെടുത്തിരിക്കണം. വാക്സിനെടുക്കാത്തവര്‍ 24 മണിക്കൂറിനുള്ളില്‍ എടുത്ത ആന്റിജന്‍ നെഗറ്റീവ് ടെസ്റ്റ് ഫലം കാണിക്കണം. ഇന്‍ഡോറില്‍ 30 ശതമാനം കാണികള്‍. എല്ലാവരും വാക്സിനെടുത്തിരിക്കണം.
 20. ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ നടത്താം(നേരത്തേ ഇത് 30 ശതമാനം ആയിരുന്നു). ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയം.
21. ലൈബ്രറികളിലും മ്യൂസിയങ്ങളിലും 75 ശതമാനം പേര്‍.
22. ഷോപ്പിങ് സെന്ററുകള്‍: 50 ശതമാനം ശേഷിയില്‍ തുടരും. ഫുഡ് കോര്‍ട്ടുകള്‍, മസ്ജിദുകള്‍, ടോയ്ലറ്റുകള്‍ 30 ശതമാനം ശേഷിയില്‍.
23. ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍: 50 ശതമാനം ശേഷിയില്‍ കൂട്ടികള്‍ക്ക് പ്രവേശിക്കാം.

 

 


Latest Related News