Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷ്ത്തിലേക്ക്,വിമാനസർവീസുകൾ നിർത്തിവെക്കുമോ എന്ന ആശങ്കയിൽ ഗൾഫ് മലയാളികൾ

April 19, 2021

April 19, 2021

അൻവർ പാലേരി   
ദോഹ : ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത് ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.കാര്യങ്ങൾ ഈ രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ രാജ്യാന്തര വിമാനസർവീസുകൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപെടുത്തിയേക്കുമോ എന്ന ആശങ്കയാണ് പലരും കഴിഞ്ഞ കുറെ ദിവസങ്ങളായി പങ്കുവെക്കുന്നത്.റമദാനും സ്‌കൂൾ അവധിയും പ്രമാണിച്ച് നിരവധി മലയാളികളാണ് അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ തയാറായി കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാർച്,ഏപ്രിൽ മാസങ്ങളിലായി കൊറോണ പ്രതിസന്ധി മൂലം മിക്ക ഗൾഫ് രാജ്യങ്ങളിലെയും വിമാനത്താവളങ്ങൾ അടച്ചിരുന്നു. നിലവിൽ  വിമാനത്താവളം അടക്കില്ലെന്ന് മിക്ക ഗൾഫ് രാജ്യങ്ങളും സൂചിപ്പിക്കുന്നുണ്ടെങ്കിലും  ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വിസുകള്‍ക്ക് വിലക്ക് വരുമോ എന്ന പേടിയിലാണ് പലരും. ഇത്തരമൊരു സാഹചര്യമുണ്ടായാൽ ഒരു വര്‍ഷത്തിലധികമായി നാട്ടില്‍ പോവാന്‍ കഴിയാത്തവരുടെ യാത്ര മുടങ്ങും. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പല കാരണങ്ങളാൽ നാട്ടില്‍ പോവാന്‍ കഴിയാത്ത നിരവധി പ്രവാസികള്‍ റമദാന്‍ അവസാനത്തോടെ വീട്ടിലെത്തി പെരുന്നാള്‍ ആഘോഷിക്കാമെന്ന് കരുതി കാത്തിരിക്കുന്നവരാണ്.രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചു നാട്ടിലേക്ക് പോയി ആറുമാസത്തിനുള്ളിൽ തിരിച്ചു വരുന്നവർക്ക് ഖത്തറിൽ എത്തിയാൽ ഹോട്ടൽ കൊറന്റൈൻ വേണ്ടെന്ന പ്രഖ്യാപനം ഇവർക്ക് ഏറെ ആശ്വാസം നൽകിയിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് ഗൾഫിലുണ്ടായിരുന്ന പലരും വിമാന സര്‍വിസുകള്‍ ആരംഭിച്ചതോടെ നാട്ടിലേക്ക് പോയിരുന്നു.

ഇതിനിടെ, ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് വൈറസ് ബധ സ്ഥിരീകരിച്ചത്. 1619 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ ഒന്നരക്കോടിയിലേറെപ്പേരാണ് ചികിത്സയിലുള്ളത്.ഈ സാഹചര്യത്തിൽ അത്യാവശ്യ സാഹചര്യത്തിൽ അല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് ഒമാൻ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇതേ നില തുടർന്നാൽ മറ്റു ഗൾഫ് രാജ്യങ്ങളും സമാനമായ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിച്ചേക്കുമെന്നാണ് അറിയുന്നത്.

അതേസമയം,ഖത്തറിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നുവെന്നും  വിമാനത്താവളം അടക്കാൻ പോകുന്നുവെന്നുമുള്ള തെറ്റായ പ്രചാരണങ്ങൾ  സമൂഹമാധ്യമങ്ങളിൽ വ്യാപകമാവുന്നതും പ്രവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ അത്തരത്തിലുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News