Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയില്‍ വീണ്ടും കോവിഡ് ഭീതി, ഒറ്റ ദിവസം 7500ലധികം പുതിയ രോഗികള്‍

April 12, 2023

April 12, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കോവിഡ് ബാധയില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയര്‍ന്നു.

ദില്ലിയില്‍ കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യമാണ്. ആയിരത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 980 പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് 26% ആയി. ദില്ലി എയിംസില്‍ ഡോക്ടര്‍മാര്‍ അടക്കം ജീവനക്കാര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചതോടെ  ആശുപത്രി അധികൃതര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. മാസ്‌ക് ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍  ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആശുപത്രിക്കകത്ത്  സന്ദര്‍ശകരെയും  ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാന്‍ മാര്‍ഗ്ഗദര്‍ശത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലും ആയിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 919 പേര്‍ക്കാണ് ഒരു ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.65 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.83 ശതമാനവുമാണ്. ഇതുവരെ 220.66 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് മുന്നറിയിപ്പ് നല്‍കുകയും പ്രതിരോധത്തിനുള്ള സന്നാഹങ്ങള്‍ ശക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News