Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആശുപത്രിയിലെ തിരക്കൊഴിവാക്കാം,വെൽകെയർ ഫാർമസിയുടെ ആന്റിജൻ പരിശോധനാ കിറ്റ് ഖത്തർ വിപണിയിൽ

January 03, 2022

January 03, 2022

ദോഹ: ഖത്തറിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ കോവിഡ് പരിശോധനകൾക്ക് എത്തുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്.കാലാവസ്ഥ കൂടി പ്രതികൂലമായതോടെ,പനിയും ചുമയും അനുബന്ധ അസുഖങ്ങളുടെ എത്തുന്നവരാണ് കൂടുതലും.ഖത്തറിൽ നിന്നും പുറത്തേക്കു യാത്രചെയ്യുന്നവർക്കൊഴികെ കോവിഡ് പരിശോധനക്ക് ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമില്ലെന്നും നേരിയ രോഗലക്ഷണനാലുള്ളവർ ആന്റിജൻ പരിശോധന നടത്തിയാൽ മതിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ആന്റിജൻ പരിശോധനയിൽ പോസറ്റിവ് ആകുന്നവർ ഐസൊലേഷനിൽ കഴിയണമെന്നാണ് നിർദേശം.

ഈ സാഹചര്യത്തിൽ ആശുപത്രികളിൽ എത്താതെ തന്നെ ആന്റിജൻ പരിശോധന നടത്താൻ ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപകരിക്കും.  ഖത്തറിലെ ആരോഗ്യ രംഗത്തെ പ്രമുഖരായ വെൽ കെയർ ഫാർമസിയിൽ കോവിഡ് ആന്റിജൻ റാപിഡ് ടെസ്റ്റ് കിറ്റ് ഇപ്പോൾ ലഭ്യമാണ്.. വീട്ടിലിരുന്നുകൊണ്ടുതന്നെ സ്വന്തമായി കോവിഡ് ടെസ്റ്റ് നടത്താൻ കഴിയുന്ന തരത്തിലുള്ള പേർസണൽ കിറ്റാണ് വെൽ കെയർ ഫാർമസി വിപണിയിൽ ഇറക്കിയത്.ഒരു പരിശോധനക്ക് 30 ഖത്തർ റിയാലാണ് ചെലവ് വരിക.

 എസ്ഡി ബയോ സെൻസർ സംവിധാനം വഴിയുള്ള കോവിഡ് പരിശോധനയാണ് ഇതിലൂടെ നടക്കുന്നത് എന്നതിനാൽ വ്യക്തവും കൃത്യവുമായ റിസൾട്ട് ലഭിക്കുമെന്നതാണ് പ്രത്യേകത. ഒരു കിറ്റിൽ 25 യൂണിറ്റ് അടങ്ങുന്ന പായ്ക്കറ്റ് ആണുള്ളത്.  വെൽ കെയർ ഫർമസിയുടെ എല്ലാ ബ്രാഞ്ചുകളിലും കൂടാതെ ഓൺലൈൻ വഴിയും ഈ കിറ്റ് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 44620999 അല്ലെങ്കിൽ 50011999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News