Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിരവധി പേർ മടങ്ങുന്നു,ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്നവർ കമ്പനികൾ വഴി രജിസ്റ്റർ ചെയ്തിരിക്കണം 

April 19, 2021

April 19, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിൽ തൊഴിലാളികൾക്കായി ഒരുക്കിയ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി നിരവധി പേർ മണിക്കൂറുകളോളം കാത്തിരുന്ന ശേഷം നിരാശരായി മടങ്ങുന്നതായി റിപ്പോർട്ട്.സ്ട്രീറ്റ് നമ്പർ കീഴിൽ പഴയ മെഡിക്കല്‍ കമ്മീഷന്‍ സ്ഥലത്താണ് വാക്‌സിനേഷന്‍ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം,രജിസ്റ്റർ ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികൾക്കാണ് നിലവിൽ ഈ കേന്ദ്രത്തിൽ വാക്സിൻ നൽകുന്നത്. നിശ്ചിത ദിവസം രജിസ്റ്റർ ചെയ്ത രേഖകളുമായി കേന്ദ്രത്തിൽ എത്തണം.രജിസ്റ്റർ ചെയ്തതിന്റെ രേഖ തൊഴിലാളികളുമായി എത്തുന്ന വാഹനത്തിൽ സൂക്ഷിച്ചിരിക്കണം.ഇതുണ്ടെങ്കിൽ മാത്രമേ വാഹനം അകത്തേക്ക് കടത്തിവിടുന്നുള്ളൂ.

എന്നാൽ,ഇതുമായി ബന്ധപ്പെട്ടു പലർക്കും വേണ്ടത്ര വ്യക്തത ഇല്ലാത്തതിനാൽ നിരവധി പേരാണ് ഇവിടെയെത്തി വാക്സിൻ ലഭിക്കാതെ മടങ്ങുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News