Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആപ്പില്ലെങ്കിൽ പ്രവേശനമില്ലെന്ന് ഖത്തറിലെ അൽ സിദ്ര മെഡിസിൻ,സന്ദർശകർക്ക് നിയന്ത്രണം 

May 23, 2020

May 23, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ ദോഹയിലെ അൽ സിദ്ര മെഡിസിൻ സന്ദർശിക്കുന്ന എല്ലാവർക്കും ഇഹ്തിറാസ് മൊബൈൽ ആപ് നിർബന്ധമാക്കി.ഇതനുസരിച്ച് കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസ് മൊബൈൽ ഫോണിൽ ഡൗൺചെയ്തിട്ടുണ്ടെന്നു പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സന്ദർശന അനുമതി ലഭിക്കുകയുള്ളൂ.പകർച്ച വ്യാധി പകരാനുള്ള സാധ്യതയിൽ നിന്ന് രോഗികളെയും കുടുംബാംഗങ്ങളെയും ജീവനക്കാരെയും സുരക്ഷിതമാക്കാൻ ലക്ഷ്യമാക്കിയാണ് തീരുമാനമെന്ന് അൽ സിദ്ര അധികൃതർ വ്യക്തമാക്കി.

ആശുപത്രിയിലെത്തുന്ന രോഗികളെയും കൂട്ടുപോകുന്നവരെയും മറ്റു സന്ദർശകരെയും പ്രവശന കവാടത്തിൽ തെർമൽ സ്ക്രീനിങ് ഉൾപെടെയുള്ള പരിശോധനകൾക്ക് വിധേയമാക്കും. സ്മാർട് ഫോണിൽ ഇഹ്തിറാസ് ഡൗൺലോഡ് ചെയ്തത് സുരക്ഷാ ജീവനക്കാരെ കാണിക്കണം.രോഗികൾക്ക് കൂട്ടു പോകുന്നവരുടെ എണ്ണത്തിലും നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.സ്ത്രീയായ രോഗിക്ക് കൂട്ടായി ഒരാളെയും കുട്ടികൾക്കൊപ്പം രണ്ടു മുതിർന്നവരെയും മാത്രമേ അകത്തേക്ക് കടക്കാൻ അനുവദിക്കൂ. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റർ അക്കൗണ്ട് വഴിയുമാണ് സിദ്ര മെഡിസിൻ ഇക്കാര്യം അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News