Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾക്ക് മാത്രമായി മൊബൈൽ നമ്പറുകൾ ഏർപെടുത്തി 

April 15, 2020

April 15, 2020

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്നുള്ള പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾക്ക് മാത്രമായി പ്രത്യേക മൊബൈൽ നമ്പറുകൾ ഏർപ്പെടുത്തി. നേരത്തെ നൽകിയ ഹെൽപ്‌ലൈൻ നമ്പറുകളിൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതികൾ ന്യൂസ്‌റൂം ഇന്ന് രാവിലെ ഇന്ത്യൻ അംബാസിഡറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.പരാതികൾ പരിഗണിച്ച ഇന്ത്യൻ സ്ഥാനപതി ഇതിനായി പ്രത്യേകം മൊബൈൽ നമ്പറുകൾ ഇന്ന് തന്നെ  ഏർപെടുത്തുമെന്ന് ന്യൂസ്‌റൂമിനെ അറിയിക്കുകയായിരുന്നു.അടിയന്തര സ്വഭാവത്തിലുള്ള കോണ്‍സുലാര്‍ സര്‍വീസുകൾക്കും  പാസ്പോര്‍ട്ട് സേവനങ്ങൾക്കും മാത്രമാണ് ഈ നമ്പറുകളിൽ വിളിക്കേണ്ടത്.  ബന്ധപ്പെടേണ്ട നമ്പറുകള്‍-  66987205, 66931380, 66851998.

അപ്പോയിന്‍മെന്റുകള്‍ക്ക് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ വൈകീട്ട് അഞ്ചു വരെയും ഈ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.ഇതില്‍ ഏതെങ്കിലും നമ്പറിലേക്ക് അപേക്ഷകര്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുകയും ചെയ്യാം. പേര്, ആവശ്യമായ സേവനം, പാസ്പോര്‍ട്ട് നമ്പര്‍, വാലിഡിറ്റി, സേവനം ആവശ്യമായതിന്റെ അടിയന്തര സ്വഭാവം എന്നിവ വ്യക്തമാക്കിയാണ് വാട്‌സ്ആപ്പില്‍ സന്ദേശം അയക്കേണ്ടത്.

ഇതിനിടെ,,പലർക്കും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നില്ലെന്ന ന്യൂസ്‌റൂം വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്ത്യൻ എംബസിക്ക് കീഴിലെ മെഡിക്കൽ വിഭാഗവും അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. വൈദ്യസഹായം ആവശ്യമുള്ളവർക്ക് ഇനി പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാമെന്ന് ഡോ.മോഹൻ തോമസ് ന്യൂസ്‌റൂമിനെ അറിയിച്ചു-വിളിക്കേണ്ട നമ്പർ 5552 9898

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News