Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തെരഞ്ഞെടുത്ത തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഖത്തർ അമീറിന്റെ ഉത്തരവ് 

April 22, 2020

April 22, 2020

ദോഹ :  ഖത്തറിലെ ജയിലുകളിൽ കഴിയുന്ന തെരഞ്ഞെടുക്കപ്പെടുന്ന തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കാൻ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  മനുഷ്യത്വപരമായ പരിഗണനകള്‍ വെച്ചും ആരോഗ്യാവസ്ഥ പരിഗണിച്ചുമാണ് വിവിധ തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഏതൊക്കെ തടവുകാര്‍ക്കാണ് മോചനം നൽകുകയെന്നോ ഇതിൽ ഇന്ത്യക്കാർ ഉൾപെടുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.സ്വദേശികള്‍ക്കാണോ വിദേശികള്‍ക്കാണോ പൊതുമാപ്പ് നൽകുക എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക 


Latest Related News