Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ കോർണിഷിൽ വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു,ഞായറാഴ്ചയോടെ പൂർണമായും തുറക്കും

December 20, 2022

December 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഫിഫ ലോകകപ്പിനോടനുബന്ധിച്ച്  വാഹനങ്ങൾക്ക് പ്രവേശനം വിലക്കിയിരുന്ന ദോഹ കോർണിഷ് നവംബർ 25 ഞായറാഴ്ച മുതൽ പൂർണമായും തുറക്കുമെന്ന്  സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തിങ്കളാഴ്ച അറിയിച്ചു.തിങ്കളാഴ്ച മുതൽ ഷെറാട്ടൺ കവല മുതൽ റാസ് അബു അബൗദ് കവല വരെയുള്ള ഒരു ദിശയിൽ ഭാഗികമായി വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ലോകകപ്പിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി നവംബർ 1 മുതൽ ഈ ഭാഗങ്ങളിൽ വാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയും കാൽനട യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.ഡിസംബർ 25 ഓടെ ദോഹ കോർണിഷിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പൂർവസ്ഥിതിയിലേക്ക് മാറും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News